
ഫെയ്‌സ്ബുക്കിന് പുതിയ മുഖം സമ്മാനിച്ച പരിഷ്‌ക്കരണമായിരുന്നു 'ടൈംലൈന്‍' ഡിസൈന്‍. ഫെയ്‌സ്ബുക്ക് പേജുകളുടെ ടൈംലൈന്‍ ഡിസൈന്‍ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലേക്കും എത്തിത്തുടങ്ങി എന്നതാണ് പുതിയ വാര്‍ത്ത.
'ഇന്‍സൈഡ് ഫെയ്‌സ്ബുക്കാ' ണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
2011 സപ്തംബറില്‍ ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ച ടൈംലൈന്‍ ഡിസൈന്‍, ഫെയ്‌സ്ബുക്കിന്റെ
ഡെസ്‌ക്‌ടോപ്പ് വേര്‍ഷനില്‍ പരീക്ഷണാര്‍ഥം അവതരിപ്പിച്ചു തുടങ്ങിയത് കഴിഞ്ഞ ഡിസംബര്‍ മധ്യേയാണ്. ഫെയ്‌സ്ബുക്കിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുഖംമിനുക്കലായി ടൈംലൈന്‍ ഡിസൈന്‍ വിലയിരുത്തപ്പെട്ടു.
യൂസര്‍മാര്‍ വര്‍ഷങ്ങളായി ഫെയ്‌സ്ബുക്കില്‍ പങ്കിട്ടിട്ടുള്ള ചിത്രങ്ങളും വീഡിയോകളും അപ്‌ഡേറ്റുകളുമെല്ലാം ഒറ്റക്ലിക്കില്‍, ഒരു വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെടുന്നതുപോലെ, മുന്നിലെത്താന്‍ മാര്‍ഗമൊരുക്കുകയാണ് ടൈംലൈന്‍ ചെയ്തത്. ടൈംലൈനില്‍ മുഖച്ചിത്രവുമാകാം.
പേഴ്‌സണല്‍ പ്രൊഫൈലുകളുടെ കാര്യത്തില്‍ മൊബൈലുകള്‍ക്കുള്ള ടൈംലൈന്‍ ഡിസൈന്‍, ഡെസ്‌ക്‌ടോപ്പ് പതിപ്പിനൊപ്പം ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചിരുന്നു. എന്നാല്‍,
ഫെയ്‌സ്ബുക്ക് പേജിന്റെ കാര്യത്തില്‍ ഇത് പെട്ടന്ന് നടപ്പിലായില്ല. ഇപ്പോഴാണ്, പുതിയ ഡിസൈന്‍ പേജുകളുടെ മൊബൈല്‍ പതിപ്പുകളിലേക്ക് എത്തുന്നത്.
കവര്‍ ഫോട്ടോ, About വിഭാഗത്തില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍, ഫോട്ടോകളും മറ്റും കാണാന്‍ പുതിയ ഐക്കണുകള്‍ ഒക്കെയുള്ളതാണ് ഫെയ്‌സ്ബുക്ക് പേജുകളുടെ മൊബൈല്‍ ടൈംലൈന്‍. മൊബൈലില്‍ ഫെയ്‌സ്ബുക്ക് പേജുകള്‍ കൂടുതല്‍ സൗകര്യപ്രദമായി കാണാന്‍ പുതിയ നീക്കം വഴിയൊരുക്കുമെന്ന് സാരം.