
ഫെയ്‌സ്ബുക്ക് പരീക്ഷണാര്‍ഥം ആരംഭിച്ചിരിക്കുന്ന പുതിയ ഫീച്ചര്‍ കാണുന്ന ആരും സംശയിക്കും-ഫെയ്‌സ്ബുക്കിന് ട്വറ്റര്‍ബാധയോ!
'Happening Now' ഫീച്ചര്‍ ശരിക്ക് പറഞ്ഞാല്‍
ട്വിറ്ററിനോട് ഏറെ സാമ്യം പുലര്‍ത്തുന്നതാണ്.
യൂസര്‍മാര്‍ക്ക് അവരുടെ ന്യൂസ് ഫീഡ് പേജിന്റെ സൈഡ്ബാറില്‍ 'എന്താണ് സംഭവിക്കുന്ന'തെന്ന അപ്‌ഡേറ്റുകള്‍ ചേര്‍ക്കാന്‍ അവസരം നല്‍കുന്ന ഫീച്ചറാണ് ഫെയ്‌സ്ബുക്ക് പുതിയതായി പരീക്ഷിച്ച് തുടങ്ങിയിരിക്കുന്നത്. ശരിക്കു പറഞ്ഞാല്‍ ഫെയ്‌സ്ബുക്കിനുള്ളില്‍ ട്വിറ്ററിനെ കുടിയിരുത്തുന്നത് പോലൊരു പരിഷ്‌ക്കാരമാണിത്.
മറ്റ് സുഹൃത്തുക്കള്‍
'ഇഷ്ടംകാട്ടുക' (like)യും പങ്കുടുകയും കമന്റിടുകയും ചെയ്തവയാണ് നിങ്ങളുടെ മുന്നിലെത്തുക. ട്വിറ്ററില്‍ ഒരോ ട്വീറ്റിനും ഒപ്പം റീട്വീറ്റ് ചെയ്യാനുള്ള അവസരമുണ്ട്. അതിന് സമാനമായി ഫെയ്‌സ്ബുക്കിലെ 'ഹാപ്പനിങ് നൗ' അപേഡേറ്റുകളും 'റീ-ട്വീറ്റ്' ചെയ്യാനാകും.
ട്വിറ്ററില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടുകൊണ്ട്
ഫെയ്‌സ്ബുക്ക് അവതരിപ്പിച്ച അനേകം ഫീച്ചറുകളില്‍ ഏറ്റവും ഒടുവിലത്തേതാണ് ഇത്.
സാധാരണഗതിയില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ 'ഇഷ്ടംകാട്ടിയ' ലിങ്കുകള്‍ നിങ്ങള്‍ക്ക് കാണാന്‍ ഫെയ്‌സ്ബുക്കില്‍ കഴിയും. പക്ഷേ, അത് ന്യൂസ് ഫീഡിലെ നൂറുകണക്കിന് എന്‍ട്രികള്‍ക്കിടയില്‍ ഒതുങ്ങിപ്പോവുകയാണ് പതിവ്. പുതിയ ഫീച്ചറില്‍ ആ പ്രശ്‌നമില്ല. സുഹൃത്തുക്കള്‍ ഇഷ്ടംകാട്ടിയ നിങ്ങളുടെ മുന്നില്‍ പ്രത്യേക അപ്‌ഡേറ്റുകളായി തന്നെ എത്തും.
എന്നാല്‍, സൈഡ്ബാറില്‍ കാണിക്കുന്ന തത്സമയ അപ്‌ഡേറ്റുകള്‍ക്ക്, ട്വിറ്ററിലെ മാതിലെ ക്യാരക്ടര്‍ പരിമിതി (ട്വറ്ററില്‍ 140 ക്യാരക്ടറില്‍ കൂടിയ അപ്‌ഡേറ്റുകള്‍ അനുവദിക്കാറില്ല) ഉണ്ടോ എന്ന് അറിവായിട്ടില്ല.