1971ല്‍ ഹേമന്തത്തിലെ ഒരു ദിനം. സമയം വൈകിട്ട് ഏതാണ്ട് ഏഴുമണി. അമേരിക്കയില്‍ മസാച്യൂസെറ്റ്‌സിലെ കേംബ്രിഡ്ജിലെ ബിബിഎന്‍ എന്ന സ്ഥാപനം.
റേ ടോംലിന്‍സണ്‍ എന്ന കമ്പ്യൂട്ടര്‍ എന്‍ജിനിയര്‍ താന്‍ രൂപപ്പെടുത്തിയ 'സെന്‍ഡ് മെസേജ് പ്രോഗ്രാം' ('Send Message Program') എന്ന സോഫ്ട്‌വേറിന്റെ സഹായത്തോടെ തന്റെ കമ്പ്യൂട്ടറില്‍ നിന്ന് ഒരു സന്ദേശമയച്ചു, ഒരു മീറ്റര്‍ അകലെയിരുന്ന മറ്റൊരു കമ്പ്യൂട്ടറിലേക്ക്. അതായിരുന്നു ഈമെയിലിന്റെ തുടക്കം.
എന്തായിരുന്നു ആ സന്ദേശത്തിന്റെ ഉള്ളടക്കമെന്ന് ഓര്‍ത്തെടുക്കാന്‍ പറ്റുന്നില്ലെന്ന് ടോംലിന്‍സണ്‍ പില്‍ക്കാലത്ത് പറഞ്ഞു. ഒരുപക്ഷേ,
QWERTY എന്ന വാക്കായിരുന്നോ അതെന്ന് ടോംലിന്‍സണ്‍ സംശയിക്കുന്നു. പില്‍ക്കാലത്ത് ആശയവിനിമയത്തിന്റെ അലകുംപിടിയും മാറ്റി മറിച്ച ഈമെയില്‍ എന്ന ഇലക്ട്രോണിക് മെയിലിന് 40 തികയുകയാണ്.
എന്നാല്‍, 40 വര്‍ഷം മുമ്പ് ഈമെയില്‍ ആരംഭിക്കുമ്പോള്‍ അതിന്റെ സാധ്യതകള്‍ മനസിലാക്കിയവര്‍ വിരളമായിരുന്നു. ഇന്റര്‍നെറ്റ് പോലും

അതിന്റെ ബാല്യത്തിലായിരുന്ന ആ കാലത്ത് അതില്‍ അത്ഭുതമില്ല. 1972 ല്‍
'അര്‍പാനെറ്റി' (ARPANET)ന് യോജിച്ച രീതിയില്‍ ഇലക്ട്രോണിക് മെയില്‍ ടോംലിന്‍സണ്‍ പരിഷ്‌ക്കരിച്ചു. ആ വര്‍ഷം തന്നെ അദ്ദേഹം ഈമെയിലിന് @ എന്ന ചിഹ്നം സ്വീകരിക്കുകയും ചെയ്തു.
1976 ല്‍ എലിസബത്ത് രാജ്ഞി ഈമെയില്‍ സന്ദേശമയയ്ക്കുന്ന കാലത്ത് 'ഈമെയില്‍' എന്ന പേരുപോലും ആ ഇലക്ട്രോണിക് ആശയവിനിമയ സങ്കേതത്തിന് ലഭിച്ചിരുന്നില്ല. 1982 ലാണ് 'ഈമെയില്‍' എന്ന പേര് ഉണ്ടായത്.
2010 ലെ കണക്ക് പ്രകാരം ലോകമെങ്ങും ഇന്റര്‍നെറ്റിലൂടെ ഒരു ദിവസം അയയ്ക്കപ്പെടുന്ന ഈമെയിലുകളുടെ എണ്ണം ഏതാണ്ട് 294 ബില്യണ്‍ ആണ്. ലോകത്താകെയുള്ള ഈമെയില്‍ യൂസര്‍മാരുടെ സംഖ്യ ഏതാണ്ട് 188 കോടി വരും.
യാഹൂ, ഹോട്ട്‌മെയില്‍, ജിമെയില്‍ എന്നിങ്ങനെ വിവിധ ഈമെയില്‍ സര്‍വീസുകള്‍ അരങ്ങുവാഴുന്ന ലോകമാണിന്ന്.
ഈമെയിലിന് 40 തികയുന്ന ആവസരത്തില്‍, അതിന്റെ ചരിത്രത്തെക്കുറിച്ച്
റീച്ച്‌മെയില്‍ എന്ന ഈമെയില്‍ ഡെലിവറി കമ്പനി തയ്യാറാക്കിയ ഗ്രാഫിക്‌സാണ് ചുവടെ.