
ബാംഗ്ലൂര്‍: മൊബൈല്‍ഫോണില്‍ ഇമെയില്‍ സന്ദേശം പരിശോധിക്കാന്‍ ഇനി മുതല്‍ വില കൂടിയ ഹാന്‍ഡ്‌സെറ്റുകളും അതിനൂതന സാങ്കേതികവിദ്യയും ആവശ്യമില്ല. ഏറ്റവും സാധാരണ മൊബൈല്‍ ഹാന്‍ഡ്‌സെറ്റിലും ഇമെയില്‍ പരിശോധിക്കാം. പുതിയ വിദ്യയ്ക്ക് മൈക്രോസോഫ്റ്റാണ് വഴിയൊരുക്കുന്നത്. ജി.പി.ആര്‍.എസ്.കണക്ഷനില്ലാത്ത സാധാരണ ഹാന്‍ഡ് സെറ്റുകളിലും വെറും എസ്.എം.എസ്.വഴി ഇമെയില്‍ പരിശോധിക്കാനാവുന്ന വിദ്യയാണ് മൈക്രോസോഫ്റ്റിന്റെ ഹോട്ട്‌മെയില്‍ വഴി ലഭ്യമാകുക.
ഇതില്‍ ചേരുന്നവര്‍ ആദ്യമായി
www.mobile.live.com എന്ന സൈറ്റില്‍ കയറി മൊബൈല്‍ നമ്പര്‍ നിശ്ചിത സ്ഥലത്ത് ഫീഡ് ചെയ്യണം. മൊബൈലില്‍ ലഭിച്ച വെരിഫിക്കേഷന്‍ കോഡും ഇതിനൊപ്പം നല്‍കണം. ഇത്രയും ചെയ്താല്‍ ജി.പി.ആര്‍.എസ്.കണക്ഷന്‍ പോലുമില്ലാതെ എസ്.എം.എസ്.വഴി ഇമെയില്‍ സന്ദേശങ്ങള്‍ വായിക്കാനും മറുപടി അയയ്ക്കാനും സാധിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.
ഇന്ത്യയിലെ മൊത്തം മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം 50.6 കോടിയാണെന്നിരിക്കെ ഇവരില്‍ 1.8 കോടി പേര്‍ക്ക് മാത്രമാണ് ജി.പി.ആര്‍.എസ്. സൗകര്യമുള്ളത്. ഹോട്ട്‌മെയിലിന്റെ പുതിയ സംവിധാനം കൂടുതല്‍ പേര്‍ക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷ.