
കത്തോലിക്കാസഭ സ്വവര്‍ഗ വിവാഹത്തെ എതിര്‍ക്കുന്നതിന്റെ പേരില്‍, സഭ വിടാന്‍ എന്താണ് മാര്‍ഗമെന്ന് ഗവേഷണം നടത്തുന്ന ആയിരക്കണക്കിന് ഡച്ചുകാരെ സഹായിക്കാന്‍ ഒരു വെബ്‌സൈറ്റ് എത്തി.
ഇക്കാര്യത്തില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുകയും, മാമോദീസായില്‍നിന്ന് കരയറി സഭ വിടാന്‍ സഹായിക്കുന്ന രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യാനും സഹായിക്കുന്ന സൈറ്റ് (
ontdopen.nl) വളരെ വേഗം ജനപ്രിയമാകുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ടോം റോസ് ആണ് വെബ്‌സൈറ്റിന്റെ സൃഷ്ടാവ്. വെറും പത്തുപേര്‍ മാത്രം സന്ദര്‍ശിച്ചിരുന്ന സൈറ്റിന് ഇപ്പോള്‍ പതിനായിരത്തിലേറെ സന്ദര്‍ശകളുള്ളതായി ടോം പറയുന്നു. സ്വവര്‍ഗ വിവാഹത്തിനെതിരെ ബെനഡിക്ട് പതിനാറാമാന്‍ മാര്‍പാപ്പ ഈ മാസം നടത്തിയ പ്രസ്താവനയാണത്രേ ഇത്രയും സന്ദര്‍ശകരെ സൈറ്റിലെത്തിച്ചത്.
'മാമോദീസായില്‍ നിന്ന് കരയകയറാന്‍ പ്രായോഗികമായി സാധ്യമല്ല. കാരണം, അതൊരു കൂദാശയാണ്. എന്നാല്‍, കത്തോലിക്കാസഭയില്‍നിന്ന് പുറത്തുകടക്കാന്‍ കഴിയും'-ടോം അറിയിച്ചു. സൈറ്റിന്റെ സന്ദര്‍ശകരില്‍ എത്രപേര്‍ യഥാര്‍ഥത്തില്‍ സഭ വിടുമെന്ന കാര്യം തനിക്ക് അറിയില്ലെന്നും ടോം പറഞ്ഞു.
നെതര്‍ലന്‍ഡ്‌സില്‍ 28 ശതമാനം കത്തോലിക്കരും, 18 ശതമാനം പേര്‍ പ്രൊട്ടസ്റ്റന്റ് മതസ്ഥരുമാണ്. 44 ശതമാനം പേര്‍ ഏതെങ്കിലും മതത്തില്‍ ആംഗമല്ല. മയക്കുമരുന്ന് ഉപയോഗം മുതല്‍ വ്യഭിചാരം വരെയുള്ള വിഷയങ്ങളില്‍ വളരെ ഉദാരനയങ്ങള്‍ നടപ്പാക്കുന്ന രാജ്യമാണിത്.