ടച്ച്‌സ്‌ക്രീന്‍ ഗാഡ്ജറ്റുകളെക്കൂടി ലക്ഷ്യമിട്ടാണ് മൈക്രോസോഫ്റ്റ് കമ്പനി 2012 ഒക്‌ടോബര്‍ 26 ന് വിന്‍ഡോസ് 8 ഒ.എസ്. അവതരിപ്പിച്ചത്. അന്നൊക്കെ ടച്ച്‌സ്‌ക്രീന്‍ ഗാഡ്ജറ്റുകള്‍ എന്നതിനര്‍ഥം ടാബ്‌ലറ്റ് എന്നു മാത്രമായിരുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കളി മാറി. ഇന്നിപ്പോള്‍, ടച്ച്‌സ്‌ക്രീനുള്ള ലാപ്‌ടോപ്പുകളുണ്ട്, കീബോര്‍ഡുള്ള ടാബ്‌ലറ്റുകളുമുണ്ട്. മൈക്രോസോഫ്റ്റിന്റെ സര്‍ഫേസ് പോലുള്ള ഗാഡ്ജറ്റുകള്‍ കണ്ടാല്‍ ടാബ്‌ലറ്റാണോ ലാപ്‌ടോപ്പാണോ എന്നു തിരിച്ചറിയാന്‍ തന്നെ പ്രയാസം.
അങ്ങനെയൊരു കാലത്താണ് ലാറ്റിറ്റിയൂഡ് 10 എന്നൊരു ശുദ്ധ ടാബ്‌ലറ്റുമായി യു.എസ്. കമ്പനിയായ ഡെല്‍ രംഗത്തുവന്നിരിക്കുന്നത്. ലാപ്‌ടോപ്പാക്കാന്‍ പറ്റിയ ടാബ്‌ലറ്റ് മോഡല്‍ അല്ലെന്നര്‍ഥം. വിന്‍ഡോസ് എട്ടില്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബില്‍ ടാബ്‌ലറ്റുകള്‍ക്കായി ഇന്റല്‍ രൂപപ്പെടുത്തിയ ആറ്റം പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്.
ലാറ്റിറ്റിയൂഡ് ശ്രേണിയില്‍ ഡെല്‍ അവരിപ്പിച്ച ഗാഡ്ജറ്റുകളെല്ലാം ബിസിനസ് ആവശ്യക്കാര്‍ക്കുളളതായിരുന്നു. ലാറ്റിറ്റിയൂഡ് പത്തും അങ്ങനെത്തന്നെ. കാഴ്ചയിലെ പളപളപ്പിനേക്കാള്‍ ഉള്ളിലെ കാര്യക്ഷമതയ്ക്കാണ് ഡെല്‍ മുന്‍ഗണന നല്‍കിയതെന്ന് വ്യക്തം. കറുപ്പ് നിറത്തില്‍ മാത്രം ലഭിക്കുന്ന ലാറ്റിറ്റിയൂഡ് 10 ടാബിന്റെ പുറകുവശത്ത് റബറൈസ്ഡ് കോട്ടിങുണ്ട്. കൈയില്‍ നിന്ന് പിടിവിട്ട് താഴെപ്പോയാലും വലിയ പരിക്കില്ലാതെ രക്ഷപ്പെടാന്‍ റബ്ബര്‍ കോട്ടിങിനാകും. പക്ഷേ പൊടിയും അഴുക്കും പെട്ടെന്ന് പറ്റിപ്പിടിക്കും എന്നതാണ് ഇത്തരം കോട്ടിങുകളുടെ പോരായ്മ. പോളിമറും മഗ്നീഷ്യം അലോയും ചേര്‍ത്തുണ്ടാക്കിയ ടാബ്‌ലറ്റിന്റെ ഫ്രെയിം കരുത്താര്‍ന്നത് തന്നെ.
10.1 ഇഞ്ച് എല്‍.ഇ.ഡി. ബാക്ക്‌ലിറ്റ് ഐ.പി.എസ്. പാനലോടു കൂടിയ സ്‌ക്രീനിന്റെ റിസൊല്യൂഷന്‍ 1366 X 768 പിക്‌സല്‍സ്. 720 പി വീഡിയോ ഡിസ്‌പ്ലേ സാധ്യമായ ഈ സ്‌ക്രീന്‍ 5 പോയന്റ് മള്‍ട്ടിടച്ച് സംവിധാനമുളളതാണ്. പോറല്‍ വീഴാത്ത തരത്തിലുള്ള കോര്‍ണിങ് ഗോറില്ല ചില്ലുകൊണ്ടാണിത് നിര്‍മിച്ചിരിക്കുന്നത്. സ്‌ക്രീനിന്റെ മുകളില്‍ തന്നെ വീഡിയോ ചാറ്റിങിനായി രണ്ട് മെഗാപിക്‌സല്‍ ക്യാമറയുമുണ്ട്. ഇതിനുപുറമെയാണ് എല്‍.ഇ.ഡി. ഫ്ലാഷോടു കൂടിയ എട്ട് മെഗാപിക്‌സലിന്റെ പ്രധാന ക്യാമറ. 10 ഇഞ്ച് വലിപ്പവും 650 ഗ്രാം ഭാരവുമുള്ള ടാബ്‌ലറ്റ് ഉപയോഗിച്ച് ഫോട്ടോയെടുക്കാന്‍ ആരെങ്കിലും തയ്യാറാകുമോയെന്നറിയില്ല.
1.8 ഗിഗാഹെര്‍ട്‌സ് ഡ്യുവല്‍കോര്‍ ഇന്റല്‍ ആറ്റം സെഡ് 2760 പ്രൊസസറും രണ്ട് ജി.ബി. റാമുമാണ് ലാറ്റിറ്റിയൂഡ് 10 ലുള്ളത്. 64 ജി.ബി. ഫ്ലാഷ് മെമ്മറിയും ഈ ടാബ് വാഗ്ദാനം ചെയ്യുന്നു. ഊരിയെടുത്ത റീച്ചാര്‍ജ് ചെയ്യാവുന്ന തരത്തിലുള്ള 30 വാട്ട് അവര്‍ ലിത്തിയം ബാറ്ററിയാണ് ഇതിലുപയോഗിച്ചിരിക്കുന്നത്. 1500 രൂപ അധികം മുടക്കിയാല്‍ നാല് സെല്‍ ബാറ്ററി വാങ്ങി കൂടുതല്‍ നേരം ടാബ്‌ലറ്റ് പ്രവര്‍ത്തിപ്പിക്കാനാകും.
മിനി എച്ച്.ഡി.എം.ഐ. പോര്‍ട്ട്, ഡോക്ക് കണക്ടര്‍, വയര്‍ലെസ് കണക്ടിവിറ്റിക്കായി വൈഫൈ, ബ്ലൂടൂത്ത് 4.0 എന്നീ സംവിധാനങ്ങളും ഡെല്‍ ലാറ്റിറ്റിയൂഡ് 10 ലുണ്ട്. ഒപ്പം കീബോര്‍ഡ് നല്‍കുന്നില്ലെങ്കിലും അത്യാവശ്യക്കാര്‍ക്ക് കീബോര്‍ഡ് കാശ് മുടക്കി വാങ്ങി ഇതില്‍ ഉപയോഗിക്കാം.
ഇന്ത്യയില്‍ 36,000 രൂപയാകും ഡെല്‍ ലാറ്റിറ്റിയൂഡ് 10 ന്റെ വില. അയ്യായിരം രൂപയ്ക്ക് ടാബ്‌ലറ്റ് കിട്ടുന്ന ഈ നാട്ടില്‍ ഇത്രയും തുക മുടക്കി വാങ്ങാന്‍ ആളുണ്ടാകുമോ എന്ന് സംശയിക്കുന്നവരുണ്ടാകാം. പക്ഷേ വിന്‍ഡോസ് 8 എന്ന ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ടാബ് വേണമെന്നുള്ളവര്‍ പണം ശചലവാക്കാന്‍ തയ്യാറാകുമെന്നുറപ്പ്. ഇതുവരെയിറങ്ങിയ വിന്‍ഡോസ് 8 പത്തിഞ്ച് ടാബുകളില്‍ ഏറ്റവും വിലക്കുറവ് ഡെല്‍ ലാറ്റിറ്റിയൂഡ് 10 നാണെന്ന കാര്യവും ഓര്‍ക്കേണ്ടതുണ്ട്.