സ്ലിം ബ്യൂട്ടി മെമ്മോ പാഡ്‌

Posted on: 04 Mar 2013


-ബി എസ് ബിമിനിത്‌




മെമ്മോ പാഡ് എന്ന പേര് പുറത്തുവന്നതുമുതല്‍ അതിന്റെ വിലയായിരുന്നു ചര്‍ച്ചാ വിഷയം. അത് ഒരു ബജറ്റ് ടാബ്‌ലറ്റായിരിക്കുമെന്ന് എസ്യൂസ് തന്നെ പറഞ്ഞിരുന്നു. ഒടുവില്‍ പേരുപോലെ ആകര്‍ഷകമായ വിലയുമായി മെമ്മോ പാഡ് ME 172V വിപണിയിലിറക്കി. വില 9,999 രൂപ.

വൈഫൈ സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ജിഗാഹെട്‌സ് പ്രൊസസറുള്ള ഏഴിഞ്ഞ് ടാബാണ് അസൂസിന്റെ മെമ്മോ ടാബ്.

ഒറ്റനോട്ടത്തില്‍ സ്ലിംബ്യൂട്ടി മെമ്മോ പാഡിന് പിന്‍ഭാഗത്ത് ക്യാമറയില്ലെന്ന ഒറ്റക്കുഴപ്പമേ പറയാനുള്ളൂ. മുന്നിലുള്ളതാണെങ്കില്‍ ഒരു മെഗാപിക്‌സ് ക്യാമറ. 720പി ഹൈ ഡെഫനിഷന്‍ വീഡിയോ റെക്കോഡു ചെയ്യാമെന്നതാണ് എസ്യൂസ് എടുത്തു പറയുന്ന പ്രത്യേകത. തൂക്കം വെറും 358 ഗ്രാം മാത്രം. കനം 11.2 മില്ലീമീറ്റര്‍.

ഗെയിമുകള്‍ക്ക് ഉത്തമമായ 10 പോയന്റ് മള്‍ട്ടി ടച്ച് സ്‌ക്രീനാണ് മെമ്മോ പാഡില്‍. ഈ സീരീസിലുള്ള മിക്ക ടാബുകള്‍ക്കും അഞ്ചു പോയന്റ് മള്‍ട്ടി ടച്ച് സ്‌ക്രീനുള്ളപ്പോഴാണിത്. പക്ഷേ ടിഎഫ്ടി സ്‌കീനിലെ ട്വിസ്റ്റട് ന്യൂമാറ്റിക് പാനല്‍ വിവിധ ആംഗിളുകളില്‍നിന്ന് നോക്കുമ്പോള്‍ അലോസരമുണ്ടാക്കുന്നുവെന്നാണ് പൊതുവേയുള്ള പരാതി.

ആന്‍ഡ്രോയ്ഡ് 4.1 ജെല്ലി ബീന്‍, റാം: 1 ജിബി, ഡിസ്‌പ്ലേ: 1024x600, സ്റ്റോറേജ് : 8 ജിബി (ഇന്റേണല്‍)- 32 ജിബി എക്‌സ്പാന്‍ഡബിള്‍ (മൈക്രോ എസ് ഡി) ഒപ്പം അസൂസ് വെബ് സ്റ്റോറേജില്‍ അഞ്ചു ജിബി സൗജന്യം. ബാറ്ററി : 4,270mAh.
TAGS:


Stories in this Section