അഭ്യൂഹങ്ങള്‍ ശരിയാകാറുണ്ട്, തെറ്റാറുമുണ്ട്. ആ നിലയ്ക്ക് ഈ വാര്‍ത്ത എത്രത്തോളം വിശ്വസിക്കാം എന്ന് നിശ്ചയമില്ല. ഗൂഗിളിന്റെ പുതിയ ബ്രാന്‍ഡഡ് ഫോണിനെക്കുറിച്ചുള്ള ഒടുവിലത്തെ അഭ്യൂഹങ്ങള്‍ ശരിയാണെങ്കില്‍, അത് അടുത്ത ഫിബ്രവരിയിലാണ് പുറത്തുവരിക. പേര് 'ഗൂഗിള്‍ നെക്‌സസ് എസ്' (Google Nexus S). ഏറ്റവും ഒടുവിലത്തെ ആന്‍ഡ്രോയിഡ് 2.3 പതിപ്പ് (ജിന്‍ഗര്‍ബ്രെഡ്) ആയിരിക്കും അതിന്റെ പ്ലാറ്റ്‌ഫോം. നിര്‍മിക്കുന്നത് സാംസങ് കമ്പനി.
ഗൂഗിളിന്റെ ആദ്യ ബ്രാന്‍ഡഡ് ഫോണായിരുന്നു ഗൂഗിള്‍ നെക്‌സക് വണ്‍. എച്ചി.ടി.സി.കമ്പനി നിര്‍മിച്ച ആ ഫോണിന്റെ പിന്‍ഗാമിയായിരിക്കും നെക്‌സസ് എസ്. ഇതേ ഫോണിനെക്കുറിച്ച് മുമ്പും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതിന്റ പേര്
സാംസങ് നെക്‌സസ് രണ്ട് എന്നാണ് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഏതര്‍ഥത്തിലും ഒരു സൂപ്പര്‍ഫോണായിരിക്കും നെക്‌സസ് എസ് എന്നാണ് സൂചന. കൂടിയ ഇന്റേണല്‍ മെമ്മറിയാകും ഇതിന്റെ മുഖ്യ സവിശേഷത. മാത്രമല്ല, ക്യാമറയുടെ ശേഷിയും കൂടും. ഐഫോണിനോടും, പുതിയതായി എത്തുന്ന വിന്‍ഡോസ് ഫോണ്‍ 7 നോടും മത്സരിക്കാന്‍ ആന്‍ഡ്രോയിഡിന് കരുത്തുണ്ടെന്ന് വ്യക്തമാക്കുന്നതാകും ഗൂഗിളിന്റെ ഈ രണ്ടാംഫോണ്‍ എന്നാണ് അനുമാനം.
ഇന്റേണല്‍ മെമ്മറിയുടെ കുറവാണ് പല ആന്‍ഡ്രോയിഡ് ഫോണുകളുടെയും മുഖ്യ പോരായ്മയായി ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നത്. കാര്‍ഡ് സ്ലോട്ടുണ്ടെങ്കിലും, കൂടുതല്‍ ഫോണ്‍ ആപ്ലിക്കേഷനുകള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ ഇന്റേണല്‍ മെമ്മറിയാണ് സഹായിക്കുക. നെക്‌സസ് എസില്‍ ഇത് 16 ജിബിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നെക്‌സസ് എസിന്റെ മറ്റൊരു പ്രധാന സവിശേഷത 1080 എച്ച് ഡി വീഡിയോ (1080പി വീഡിയോ) റിക്കോര്‍ഡിങ് സാധ്യമാകുന്ന തരത്തിലുള്ള എട്ട് മെഗാപിക്‌സല്‍ ക്യാമറയാണ് (ഐഫോണ്‍ 4, വിന്‍ഡോസ് ഫോണ്‍ 7 എന്നിവയില്‍ 720പി വീഡിയോ റിക്കോര്‍ഡിങാണ് സാധ്യമാകുക). ചില സ്മാര്‍ട്ട്‌ഫോണുകളില്‍ ഇപ്പോള്‍ 1080പി വീഡിയോ പ്ലേ ചെയ്യാമെങ്കിലും, ഇത്രയും ഉയര്‍ന്ന ഡെഫിനിഷനുള്ള വീഡിയോ റിക്കോര്‍ഡ് സാധ്യമല്ല.
മാത്രമല്ല, 4.3 ഇഞ്ച് വലിപ്പമുള്ള സൂപ്പര്‍ അമൊലെഡ് 2 ടച്ച്‌സ്‌ക്രീന്‍ ഉപഭോക്താവിന്റെ ദൃശ്യാനുഭവത്തെ പുതിയ തലങ്ങളിലെത്തിക്കാന്‍ പോന്നതാകും. ഒപ്പം 1.2 ഗിഗാഹെര്‍ട്‌സ് പ്രൊസസറിന്റെ കരുത്തുകൂടിയാകുമ്പോള്‍, വിപണിയില്‍ കിട്ടാവുന്ന ഏറ്റവും കരുത്തുറ്റ ഫോണുകളിലൊന്നായി നെക്‌സസ് എസ് മാറുമെന്നുറപ്പ്.
സംസങിന്റെ സൂപ്പര്‍ അമൊലെഡ് 2 സ്‌ക്രീന്‍ നല്‍കുന്ന ഊര്‍ജലാഭം എടുത്തു പറയേണ്ടതു തന്നെയാണ്. എങ്കിലും, ഇത്രയും ഗംഭീര ഫീച്ചറുകള്‍ അനുഭവേദ്യമാക്കാന്‍ പോന്നത്ര ബാറ്ററി ലൈഫ് ഉണ്ടാകുമോ എന്നിടത്താണ് സംശയം. അതില്ലെങ്കില്‍ എന്തുണ്ടായിട്ടും കാര്യമില്ല.
എന്‍ഡ് ഗാഡ്ജറ്റ് പ്രസിദ്ധീകരിച്ച
നെക്‌സസ് എസ് ചിത്രങ്ങള്‍