ഗൂഗിളിന് ചൈനയില്‍ വീണ്ടും പ്രവര്‍ത്തനാനുമതി

Posted on: 09 Jul 2010




ബെയ്ജിങ്: പ്രമുഖ ഇന്റര്‍നെറ്റ് സെര്‍ച്ച് സംവിധാനമായ ഗൂഗിളിന് ചൈന പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കി. ഇതോടെ ചൈനയില്‍ പ്രാദേശിക ഭാഷയിലുള്‍പ്പെടെ സേവനങ്ങള്‍ തുടര്‍ന്നും ലഭ്യമാക്കാന്‍ കഴിയുമെന്ന് ഗൂഗിളിന്റെ ചീഫ് ലീഗല്‍ ഓഫീസര്‍ ഡേവിഡ് ഡ്രമ്മണ്ട് വ്യക്തമാക്കി. കടുത്ത സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ ഏര്‍പ്പെടുത്തിയതിലും തങ്ങളുടെ സേവനങ്ങളില്‍ അനധികൃതമായി കടന്നുകയറിയതിലും പ്രതിഷേധിച്ച് ഗൂഗിള്‍ നേരത്തേ ചൈനയിലെ സേവനം നിര്‍ത്തിവെച്ചിരുന്നു.

ഒരു മാസം നീണ്ടുനിന്ന വാഗ്വാദങ്ങള്‍ക്കു ശേഷമാണ് ചൈന പ്രവര്‍ത്തനാനുമതി പുതുക്കി നല്‍കിയത്. ജൂണ്‍ 30ന് കടുത്ത സെന്‍സര്‍ഷിപ്പ് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പാലിക്കാമെന്ന് ഗൂഗിള്‍ വാഗ്ദാനം ചെയ്തതാവാം ചൈനീസ് സര്‍ക്കാറിനെ ഇതിന് പ്രേരിപ്പിച്ചതെന്ന് കരുതുന്നു.

ഗൂഗിളിന്റെ ചൈനയിലെ പ്രാദേശിക പതിപ്പിന്റെ ഗുക്‌സിയാങ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്ന കമ്പനിയാണ് ലൈസന്‍സ് പുതുക്കി നല്‍കാനുള്ള അപേക്ഷ നല്‍കിയത്. ഗൂഗിള്‍ പ്രാദേശിക പതിപ്പ് നല്‍കുന്ന ഏത് ഉള്ളടക്കവും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കുമെന്ന് ഗുക്‌സിയാങ് സമ്മതിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.


Related News:


Stories in this Section