ആന്‍ഗ്രിഅണ്ണാ

Posted on: 29 Aug 2011



അണ്ണാ ഹസാരെയും ലോക്പാല്‍ ബില്ലുമാണ് ഇപ്പോള്‍ ഇന്ത്യയിലെ മാധ്യമങ്ങളുടെ പ്രധാന ചര്‍ച്ചാവിഷയം. വെബ്‌ലോകത്തും പ്രധാന ചര്‍ച്ചാവിഷയം ഹസാരെ തന്നെ.

ഹസാരെയുടെ സമരത്തിനുള്ള പിന്തുണ വര്‍ധിപ്പിക്കുന്നതില്‍ സോഷ്യല്‍ മീഡിയകള്‍ അടക്കമുള്ള ഓണ്‍ലൈന്‍ ലോകം വഹിച്ച പങ്ക് നിസ്സാരമല്ല.

ഹസാരെ സമരത്തിന് ഓണ്‍ലൈന്‍ ലോകം നല്‍കുന്ന പിന്തുണക്ക് പുറമെ ലോക്പാല്‍ ബില്ലിന് എതിരായി നില്‍ക്കുന്ന രാഷ്ട്രീയക്കാരെ പ്രധാനമായും കോണ്‍ഗ്രസിനെത്തന്നെ കളിയാക്കിക്കൊണ്ടുള്ള ഒരു ഗെയിം പുറത്തിറങ്ങിക്കഴിഞ്ഞു. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ ഇപ്പോഴത്തെ ചൂടന്‍ വിഷയവും ഈ ഗെയിം തന്നെയാണ്.

സ്മാര്‍ട്ട് ഫോണുകള്‍ക്കായി അടുത്തിടെ പുറത്തിറങ്ങിയ ആന്‍ഗ്രിബേര്‍ഡ്‌സ് (Angry Birds) എന്ന പ്രശസ്തമായ കളിയോട് സാദ്യമുള്ളതാണ് ഈ കളിയും. കോപിഷ്ടനായ അന്നാ എന്ന പേരില്‍ പുറത്തിറങ്ങിയ കളിയില്‍ അന്നാ ഹസാരെ, ബാബരാംദേവ് തുടങ്ങിയ സമരസമിതിയിലെ അംഗങ്ങളെ പക്ഷികള്‍ക്ക് ബദലായും ഭരണപക്ഷത്തിലെ മന്ത്രിമാരെയും മറ്റു രാഷ്ട്രീയ നേതാക്കളെയും ആന്‍ഗ്രിബേര്‍ഡ് കളിയിലെ പന്നികള്‍ക്ക് ബദലായിട്ടുമാണ് ചിത്രീകരിച്ചിരിക്കുന്നത്. നാല് ലവലുകളാണ് കളിയിലുള്ളത്.

നമ്മുടെ രാഷ്ട്രത്തിലെ അഴിമതിക്കാരായ ചില രാഷ്ട്രീയക്കാര്‍ സമ്പത്തിനെ ഒളിപ്പിച്ചുവെക്കുന്നുവെന്നും അതിനെ നമുക്ക് പുറത്തെടുക്കാം എന്നും പറഞ്ഞാണ് കളി തുടങ്ങുന്നത്. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കായി നിര്‍മിച്ച ഈ കളി ഉടന്‍തന്നെ ആപ്പിളിള്‍ പതിപ്പും പുറത്തിറങ്ങും. http://www.angryanna.com എന്ന വെബ്‌സൈറ്റില്‍ ആന്‍ഗ്രിഅന്ന കളി ലഭ്യമാണ്.

ബുധനാഴ്ച പുറത്തിറങ്ങിയ ഈ ആന്‍ഗ്രി അന്ന കളിക്ക് 24മണിക്കൂറിനുള്ളില്‍ 42,000ല്‍ അധികം ഹിറ്റുകളാണ് ലഭിച്ചത്. ഉത്തര്‍പ്രദേശിലെ ഗുര്‍ഗാവനില്‍ നിന്നുള്ള ഗീക്ക് മെന്റേഴ്‌സ് സ്റ്റുഡിയോ എന്ന ഗെയിം നിര്‍മാണ കമ്പനിയാണ് ഈ കളിയെ വികസിപ്പിച്ചത്.

''അഴിമതിക്കെതിരെ പോരാടുന്ന അണ്ണാ ഹസാരെയുള്ള സമരത്തിനുള്ള പിന്തുണയായിട്ടാണ് ഞങ്ങള്‍ ഈ കളി നിര്‍മിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ സ്‌കോറുകള്‍ ഇതില്‍ ചേര്‍ത്തിട്ടില്ല''- സ്റ്റുഡിയോ സ്ഥാപകരിലൊരാളായ മുഹമ്മദ് ഷാ നവാസ് ഇതിനെക്കുറിച്ച് വിശദീകരിക്കുന്നു.

'ഞങ്ങള്‍ക്ക് രാംലീല വരെ പോകാനോ സമരത്തില്‍ പങ്കെടുക്കാനോ സാധിക്കില്ല എങ്കിലും ഞങ്ങളെപ്പോലെ ഓഫീസുകളില്‍ ഇരിക്കുന്നവര്‍ക്ക് അദ്ദേഹത്തിന്റെ സമരത്തിനുള്ള പിന്തുണയായാണ് ഈ കളി നിര്‍മിച്ചത്' മറ്റൊരു സ്ഥാപകനായ ഹിംതാനി വിശദീകരിച്ചു.

ആന്‍ഗ്രിഅണ്ണാ കളിക്കാം:

TAGS:
angryanna  |  game  |  angrybirds  |  anna hazare 


Stories in this Section