ഐഫോണ്‍ 3ജിഎസ് ഇപ്പോള്‍ 9999 രൂപയ്ക്ക് ലഭിക്കും. ആപ്പിള്‍ ഫോണിന്റെ വില 20,908 ആയിരുന്നത് ഒറ്റയടിക്ക് കുറച്ചിരിക്കുകയാണ്, ഇന്ത്യയില്‍ ഐഫോണിന്റെ വില്‍പ്പനക്കാരായ എയര്‍സെല്‍.
എയര്‍സെല്‍ പോസ്റ്റ്‌പെയ്ഡ് കണക്ഷന്‍ ഉള്ളവര്‍ക്കോ, അതൊരെണ്ണം എടുക്കുന്നവര്‍ക്കോ മാത്രമാണ് 9999 രൂപ സ്‌പെഷ്യല്‍ വിലയ്ക്ക് ഐഫോണ്‍ 3ജിഎസ് ലഭിക്കുക.
അതോടൊപ്പം അഡ്വാന്‍സ് വാടകയായി 3000 രൂപയും നല്‍കണം. ഒരു വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് 3ജി ഡേറ്റ അതുവഴി നേടാം. 2ജി സര്‍വീസ് മാത്രമുള്ള പ്രദേശങ്ങളില്‍ 3000 രൂപ അഡ്വാന്‍സിന് 2500 എസ്എംഎസുകളും, 100 മിനിറ്റ് ലോക്കല്‍ അല്ലെങ്കില്‍ എസ്ടിഡി കോളുകളും, ആറുമാസത്തേക്ക് 2ജി ഡേറ്റയും സൗജന്യമായി ലഭിക്കും.
എന്നുവെച്ചാല്‍, ഐഫോണ്‍ 3ജിഎസിന് വില 9999 രൂപയെന്നാണ് പറയുന്നതെങ്കിലും, ഉപഭോക്താക്കള്‍ ഫലത്തില്‍ 12,999 രൂപ നല്‍കേണ്ടി വരുമെന്ന് സാരം.
ഏതാണ്ട് ഐപോഡ് ടച്ചിന്റെ വിലയ്ക്ക് ഐഫോണ്‍ 3ജിഎസ് 8ജിബി മോഡല്‍ കൈയിലെത്തും എന്നുമാത്രമല്ല, ആപ്പിള്‍ ആപ്പ് സ്‌റ്റോര്‍ ഇക്കോസിസ്റ്റത്തില്‍ പ്രവേശനവും ലഭിക്കും. ഒപ്പം ഐഒഎസ് 6 അപ്‌ഗ്രേഡിന്റെ ചില ഫീച്ചറുകളും ലഭ്യമാകും.
തീര്‍ച്ചയായും പതിനായിരം രൂപ റേഞ്ചിലുള്ള ആന്‍ഡ്രോയിഡ് ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍, ഐഫോണ്‍ 3ജിഎസ് എന്നത് ഒരു പ്രലോഭനം തന്നെയാണ്.