
ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കുമായി ആഡോബിയുടെ ഫ്ലാഷ്‌പ്ലെയര്‍ 10.2 പുറത്തിറങ്ങി. ടാബ്‌ലെറ്റുകളില്‍ ഫ്ലാഷ് 10.2 മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് വിലയിരുത്തല്‍.
ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ നിന്ന് ഇനി അഡോബി ഫ്ലാഷ് 10.2 ഡൗണ്‍ലോഡ് ചെയ്യാം. ആന്‍ഡ്രോയിഡ് 2.2 (ഫ്രോയോ), ആന്‍ഡ്രോയിഡ് 2.3 (ജിഞ്ചര്‍ബ്രഡ്) എന്നീ വകഭേദങ്ങള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് ഫോണുകളില്‍ ഈ ആപ്ലിക്കേഷന്റെ പ്രയോജനം ഇനി തേടാം.
ആന്‍ഡ്രോയിഡ് 3.0 (ഹണികോമ്പ്) പ്ലാറ്റ്‌ഫോമാക്കിയ ടാബ്‌ലറ്റുകള്‍ക്കായി അഡോബി 10.2 ന്റെ ബീറ്റാ വകഭേദമാണ് ഇറക്കിയിരിക്കുന്നത്. ഏതാനും ആഴ്ചകള്‍ക്കകം ഹണികോമ്പിനായുള്ള ഫ്ലാഷ് 10.2 ന്റെ ജി.എ. (ജനറല്‍ അവൈലബിളിറ്റി) പതിപ്പ് ലഭ്യമാക്കും.
ഓപ്പറേറ്റിംഗ് സിസ്റ്റവുമായി കൃത്യമായി ഇഴുകിച്ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഫ്ലാഷിനുവേണ്ടിയാണ് അഡോബിയും ഗൂഗിളും സഹകരിച്ചത്. മികച്ചതും പുര്‍ണവുമായ ബ്രൗസിംഗ് അനുഭവമാണ് വാഗ്ദാനം. സാധാരണ ഡെസ്‌ക്ടോപ്പുകളില്‍ വെബ്‌പേജിനൊപ്പം ഫ്ലാഷ് പ്രത്യക്ഷപ്പെടുന്നപോലെത്തന്നെ ആന്‍ഡ്രോയിഡ് ടാബ്‌ലെറ്റുകളിലും ഇതിന്റെ സേവനം ലഭ്യമാക്കാനുള്ള ശ്രമമാണ് ആഡോബി നടത്തിയത്.
ഡെസ്‌ക്‌ടോപ്പിനായുള്ള ഫ്ലാഷ് പ്ലെയര്‍ 10.2 ല്‍ സ്റ്റേജ് വീഡിയോ പിന്തുണയും ഹാര്‍ഡ്‌വെയര്‍ ആക്‌സിലറേഷനും ഉള്‍പ്പെടുത്തിയുള്ള പതിപ്പ് കഴിഞ്ഞമാസമാണ് അഡോബി പുറത്തിറക്കിയത്. ഈ രണ്ട് സാങ്കേതികതകള്‍ കൂടി സംയോജിപ്പിക്കുന്നത് ടാബ്‌ലെറ്റുകളില്‍ ഹൈഡെഫിനിഷന്‍ വീഡിയോകളുടെ നിലവാരം വര്‍ധിപ്പിക്കും.