
512 മെഗാബൈറ്റിന്റെയും 1 ജിഗാബൈറ്റിന്റെയുമൊക്കെ മെമ്മറി കാര്‍ഡുകള്‍ മൊബൈല്‍ ഫോണില്‍ നിന്ന് താമസിയാതെ അപ്രത്യക്ഷമാകും. ഇതിനു മുന്നോടിയായി പുതുതലമുറ ഫോണുകള്‍ എട്ടും പതിനാറും ജി ബി എക്സ്റ്റന്‍ഡഡ് മെമ്മറിയുമായാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. ഇതിനും ഒരു പടി കൂടി കടന്നാണ് സ്‌കാന്‍ ഡിസ്‌ക് ചിന്തിച്ചത്. അവര്‍ ഫോണുകള്‍ക്കായി 32 ജി ബി മൈക്രോ എസ് ഡി കാര്‍ഡ് പുറത്തിറക്കിക്കഴിഞ്ഞു.
സ്മാര്‍ട്ട് ഫോണുകള്‍ക്കായുള്ള മൈക്രോ എസ് ഡി കാര്‍ഡ് 16 ജി ബി സംഭരണ ശേഷിവരെയുള്ളതാണ് ഇപ്പോള്‍ വിപണിയിലുള്ളത്. എന്നാല്‍ ഹൈ എന്‍ഡ് ഫോണുകള്‍ക്കായാണ് 32 ജി ബി കാര്‍ഡുമായി സ്‌കാന്‍ഡിസ്‌ക് രംഗപ്രവേശം ചെയ്തിരിക്കുന്നത്. സ്‌കാന്‍ഡിസ്‌കിനു പിന്നാലെ സാംസങും ഉടന്‍ തന്നെ 32 ജി ബി മൈക്രോ എസ് ഡി കാര്‍ഡുമായി എത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
32 ജി ബിയുടെ സംഭരണ ശേഷി വളരെ ചെറിയ ഒരു കാര്‍ഡില്‍ ഉള്‍ക്കൊള്ളിക്കാന്‍ മൂന്നാം തലമുറ നാനോ സാങ്കേതികതയാണ് സ്വീകരിച്ചിരിക്കുന്നത്.
ഇത്രയും ചെറിയ കാര്‍ഡില്‍ ഇത്രയും കൂടിയ സംഭരണ ശേഷിയുണ്ടാകുമ്പോള്‍ വിലയും അല്പം കൂടും. യൂറോപ്പില്‍ ഏകദേശം 200 അമേരിക്കന്‍ ഡോളറാണ് സ്‌കാന്‍ഡിസ്‌ക് ഇതിന് വില ഈടാക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ വില ഏകദേശം 9,118 രൂപയാകും. എന്നാല്‍ ഡിജിറ്റല്‍ കാമറയിലുപയോഗിക്കുന്ന സ്‌കാന്‍ഡിസ്‌കിന്റെ തന്നെ എസ് ഡി കാര്‍ഡിന് 100 ഡോളര്‍ മാത്രമെയുള്ളൂ അന്താരാഷ്ട്ര വില എന്നതും ശ്രദ്ധേയമാണ്.
-
basheer74@gmail.com