LATEST NEWS
  Sep 20, 2015
പാകിസ്താനില്‍ 28 തീവ്രവാദികളെ വധിച്ചു
ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബര്‍, വസീരിസ്താന്‍ മേഖലകളിലെ തീവ്രവാദികേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ 28 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഒട്ടേറെപേര്‍ക്ക് പരിക്കേറ്റു. നാല് തീവ്രവാദികേന്ദ്രങ്ങളില്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. തെഹ്രീക് ഇ താലിബാന്‍ കമാന്‍ഡറും കൊല്ലപ്പെട്ടുവെന്ന് സൈന്യം അറിയിച്ചു.

Latest news

- -