LATEST NEWS
  Sep 20, 2015
ഷരീഫ് ഇസ്മായില്‍ ഈജിപ്ത് പ്രധാനമന്ത്രി
കെയ്‌റോ: മുന്‍ എണ്ണവകുപ്പുമന്ത്രി ഷരീഫ് ഇസ്മായില്‍ ഈജിപ്തില്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റു. അഴിമതി ആരോപണത്തെത്തുടര്‍ന്ന് ഇബ്രാഹിം മെഹ്ലാബിന്റെ സര്‍ക്കാര്‍ രാജിവച്ചതിനെത്തുടര്‍ന്നാണ് ഷരീഫ് പ്രധാനമന്ത്രിയായി പുതിയ മന്ത്രിസഭ അധികാരത്തില്‍വന്നത്.
പ്രസിഡന്റ് അബ്ദുല്‍ ഫത്താ എല്‍ സിസിയുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. പുതിയ മന്ത്രിസഭയില്‍ 15 പുതുമുഖങ്ങളുണ്ട്.
സപ്തംബര്‍ 12-നാണ് മുന്‍ പ്രധാനമന്ത്രി ഇബ്രാഹിം മെഹ്ലാബിന്റെ രാജി പ്രസിഡന്റ് സ്വീകരിച്ചത്. അഴിമതി ആരോപണത്തെത്തുടര്‍ന്ന് കൃഷിമന്ത്രി സലാ ഹെലാലിനെ അറസ്റ്റുചെയ്തിരുന്നു.

Latest news

- -