LATEST NEWS
  Sep 20, 2015
ഭൂമി ഏറ്റെടുക്കല്‍ ഭേദഗതി നടപ്പാക്കാന്‍ അനുവദിക്കില്ല
കോണ്‍ഗ്രസ് കര്‍ഷകറാലി ഇന്ന്


ന്യൂഡല്‍ഹി:
കേന്ദ്രസര്‍ക്കാറിന്റെ ഭൂമിയേറ്റെടുക്കല്‍ബില്‍ ഭേദഗതി പരാജയപ്പെട്ടതിന്റെ വിജയസൂചകമായി കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന കര്‍ഷക റാലി ഞായറാഴ്ച ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടക്കും. കിസാന്‍ മസ്ദൂര്‍ സമ്മാന്‍ റാലി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി! പ്രസംഗിക്കും.
കര്‍ഷകരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഒരു ബില്ലും പാസാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് റാലിയെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ റാലിയുടെ സംഘാടകസമിതി ചെയര്‍മാന്‍ കൂടിയായ എ.കെ. ആന്റണി പറഞ്ഞു. പാര്‍ട്ടിനേതാക്കളായ മോത്തിലാല്‍ വോറ, ഭൂപീന്ദര്‍സിങ് ഹൂഡ, രണ്‍ദീപ് സുര്‍ജേവാല എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കേരളത്തില്‍നിന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന്‍ എന്നിവരടക്കമുള്ള നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും.

Latest news

- -