LATEST NEWS
  Sep 19, 2015
ഇന്ത്യയിലെ സാധാരണക്കാര്‍ മതകലാപം ഇഷ്ടപ്പെടുന്നില്ല -ശ്രീ എം
ഗോധ്ര: ഇന്ത്യയിലെ സാധാരണക്കാരായ മനുഷ്യരാരും മതകലാപം ഇഷ്ടപ്പെടുന്നവരല്ലെന്ന് ഹിമാലയന്‍ യോഗിയും 'വാക് ഓഫ് ഹോപ്പ് എന്ന സ്‌നേഹയാത്രയുടെ നേതാവുമായ ശ്രീ എം പറഞ്ഞു. മാനവികത എന്ന മതവുമായി കന്യാകുമാരിയില്‍നിന്നു തുടങ്ങിയ യാത്രയുമായി ഗുജറാത്തിലെ ഗോധ്രയിലെത്തിയ അദ്ദേഹം തന്റെ യാത്രാനുഭവങ്ങള്‍ 'മാതൃഭൂമി'യോട് പങ്കുവെയ്ക്കുകയായിരുന്നു.

വലിയൊരു കലാപം നടന്ന മണ്ണാണ് ഗോധ്രയും അഹമ്മദാബാദുമെല്ലാം. എന്നാല്‍, ഈ വഴികളിലെല്ലാം ഞങ്ങള്‍ കണ്ടുമുട്ടിയ സാധാരണ മനുഷ്യരെല്ലാം ഭൂമിയില്‍ സമാധാനവും ശാന്തിയും മാത്രം ആഗ്രഹിക്കുന്നവരാണ്. ഇവരെല്ലാം ഓരോ മതത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണ് -അദ്ദേഹം പറഞ്ഞു. ഗോധ്രയില്‍ ദാദ ഭഗവാന്‍ ത്രി മന്ദിര്‍, സെന്റ് മേരീസ് ചര്‍ച്ച്, സന്ത് നിരങ്കാരി മണ്ഡല്‍ ആശ്രമം, സത്‌നാം വാഹേ ഗുരു ഗുരുദ്വാര, മെത്തേഡിസ്റ്റ് ചര്‍ച്ച് എന്നിവിടങ്ങളില്‍ ശ്രീ എമ്മിനും സംഘത്തിനും സ്വീകരണംനല്‍കി. വെള്ളിയാഴ്ച മുസ്ലിം സമുദായക്കാര്‍ അദ്ദേഹത്തിനും സംഘത്തിനും ചായസത്കാരം നടത്തി. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാണ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്ന് വാക് ഓഫ് ഹോപ് 2016 ഏപ്രിലില്‍ ജമ്മു-കശ്മീരില്‍ സമാപിക്കും.

Latest news

- -