
ഓസ്‌കര്‍ അവതാരമാകാതെ അവതാര്‍
Posted on: 08 Mar 2010
ലോസ് ആഞ്ചലിസ്: ഏറെ പുരസ്‌കാരങ്ങള്‍ നേടുമെന്ന് പ്രതീക്ഷിച്ച ചിത്രമായ ജെയിംസ് കാമറൂണിന്റെ അവതാറിന് വെറും മൂന്ന് പുരസ്‌കാരങ്ങള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ലോകമാകെ കളക്ഷന്‍ റെക്കോഡുകളുടെ പ്രളയം സൃഷ്ടിച്ച ഈ ചിത്രം ഏറെ ജനശ്രദ്ധ നേടിയെങ്കിലും പുരസ്‌കാര നിര്‍ണ്ണയത്തില്‍ അവ കാര്യമായി പ്രതിഫലിച്ചില്ല എന്നതാണ് സത്യം. മികച്ച എഡിറ്റിങ്, ഛായാഗ്രഹണം, വിഷ്വല്‍ ഇഫ്ക്ട് എന്നിവയ്ക്കാണ് അവതാര്‍ പുരസ്‌കാരം നേടിയത്. സാങ്കേതികമികവിനാണ് അവതാര്‍ പുരസ്‌കാരം നേടിയത് എന്നുചുരുക്കം. കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച ജനപ്രിയ ചിത്രം ടൈറ്റാനിക്കിന്റെ സംവിധായകനായ ജെയിംസ് കാമറൂണിന് ഇത്തവണ മത്സരിക്കാനുണ്ടായിരുന്നത് ദ ഹര്‍ട്ട് ലോക്കര്‍ എന്ന ചിത്രത്തോടായിരുന്നു. അത് സംവിധാനം ചെയ്തത് ജെയിംസ് കാമറൂണിന്റെ ആദ്യ ഭാര്യയായ കാതറിന്‍ ബെഗേലോവും. അധിനിവേശത്തിന്റെ രാഷ്ട്രീയസൂചനകളുള്ള ഈ സയന്‍സ് ഫിക്ഷന്‍ ചിത്രം ജനങ്ങള്‍ ഏറ്റുവാങ്ങി എന്നതാണ് സത്യം.




