ഗവി

Posted on: 23 Jan 2010


സഞ്ചാരം


കാനനക്കാഴ്ച്ചയുടെ ലാസ്യഭാവമാണ് ഗവി. നിത്യഹരിതവനങ്ങളുടെ ഖനി, ആനകളുടെ സാനമ്രാജ്യം. സൈ്വരവിഹാരം നടത്തുന്ന ആനക്കൂട്ടങ്ങള്‍ക്ക് പുറമെ കടുവയും കരടിയും ഇവിടെയുണ്ട്. ടെന്റിലെ താമസവും ട്രെക്കിങ്ങും ബോട്ടിങ്ങും ജംഗിള്‍ സഫാരിയും ആസ്വദിച്ച് ഗവിയില്‍ കാടിനെ അറിയാം. ഒപ്പം ഏലത്തോട്ടങ്ങളും കാണാം.
ജില്ല: പത്തനംതിട്ട
യാത്രാമാര്‍ഗ്ഗം-വിമാനത്താവളം: കൊച്ചി (200 കി.മീ), തിരുവനന്തപുരം (250 കി.മീ). റെയില്‍വേ സ്റ്റേഷന്‍: തേനി (70 കി.മീ), കോട്ടയം (120 കി.മീ).
റോഡ് മാര്‍ഗ്ഗം: കോട്ടയം-വണ്ടിപ്പെരിയാര്‍ (95 കി.മീ). വണ്ടിപ്പെരിയാറില്‍ നിന്നു കുമളിയിലേക്കുള്ള വഴിയില്‍ കണ്ണിമാറ എസ്റ്റേറ്റിലൂടെ വലത്തോട്ടുതിരിഞ്ഞു വേണം ഗവിയിലേക്ക് പോകാന്‍ (27കി.മീ). ആദ്യത്തെ ഒന്‍പത് കിലോമീറ്റര്‍ പിന്നിട്ടാല്‍ വള്ളക്കടവ് ചെക്‌പോസ്റ്റാണ്. അവിടെനിന്നു പാസെടുത്ത് വേണം യാത്ര തുടരാന്‍. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വിന്റെ ഭാഗമായതിനാല്‍ ഗവിയിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണങ്ങളുണ്ട്. പത്തനംതിട്ടയില്‍നിന്നു ഗവി വഴി കുമളിയിലേക്ക് കെ.എസ്. ആര്‍.ടി.സി ബസ്സ് സര്‍വ്വീസുണ്ട്. രാവിലെ 6.30നും ഉച്ചയ്ക്ക് 12.30നുമാണ് ഈ സര്‍വ്വീസുകള്‍.കെ.എസ്.ആര്‍.ടി.സി പത്തനംതിട്ട: 04682229213.
കെ.എഫ്.ഡി.സി ഓഫീസ് (കോട്ടയം): 04812581204.
വള്ളക്കടവ് ചെക്‌പോസ്റ്റ്: 04869252515.
താമസം: ഗവിയില്‍ കേരള ഫോറസ്റ്റ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഫോറസ്റ്റ് മാന്‍ഷനില്‍ മാത്രമാണ് താമസസൗകര്യമുള്ളത്. വിവിധ പാക്കേജുകള്‍ ഇവിടെയുണ്ട്. 900-1750 രൂപ. മൂന്‍കൂട്ടി ബുക്കിങ് ആവശ്യമാണ്. 9947492399 നമ്പറില്‍ വൈകീട്ട് നാലിനും അഞ്ചിനും ഇടയില്‍ വിളിക്കുക. അല്ലെങ്കില്‍ ടൂറിസ്റ്റ് റിസപ്ഷന്‍ സെന്റര്‍ കുമളിയില്‍ ബന്ധപ്പെടുക. ഫോണ്‍: 04869223270.
MathrubhumiMatrimonial