കോപ്പന്‍ഹേഗന്‍ കരാര്‍ ഏകപക്ഷീയമെന്ന് ലാറ്റിനമേരിക്ക

Posted on: 20 Dec 2009


കോപ്പന്‍ഹേഗന്‍: കോപ്പന്‍ഹേഗന്‍ കാലാവസ്ഥാ ഉച്ചകോടിയിലെ ഒത്തുതീര്‍പ്പുകരാറിനെ ദരിദ്രവികസ്വരരാജ്യങ്ങള്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. തങ്ങളെ അവഗണിച്ച് ജനാധിപത്യവിരുദ്ധമായാണ് കരാര്‍ പ്രഖ്യാപിച്ചതെന്ന് അവര്‍ ആരോപിച്ചു.

ടുവാലു, ബൊളീവിയ, കോസ്റ്റാറിക്ക, വെനസ്വേല, ക്യൂബ എന്നീ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളാണ് കരാറിനെതിരെ രംഗത്തുവന്നത്. തുല്യാധികാരമെന്ന അടിസ്ഥാനതത്ത്വം ലംഘിച്ച കരാറിന്റെ മധ്യസ്ഥനായ ഒബാമ ഒരു ചക്രവര്‍ത്തിയെപ്പോലെയാണ് പെരുമാറുന്നതെന്ന് ക്യൂബന്‍ പ്രതിനിധി കുറ്റപ്പെടുത്തി.

സഹായം വാഗ്ദാനം ചെയ്ത് ദരിദ്രരാഷ്ട്രങ്ങളുടെ വോട്ട് വികസിതരാജ്യങ്ങള്‍ വിലയ്‌ക്കെടുക്കുകയാണെന്ന് ടുവാലു പ്രതിനിധി ആരോപിച്ചു. 30 വെള്ളിത്തുട്ടിനുവേണ്ടി സ്വന്തം ജനങ്ങളെ വഞ്ചിക്കാനോ തങ്ങളുടെ ഭാവി വില്‍ക്കാനോ തയ്യാറല്ലെന്ന് പ്രതിനിധി തുറന്നടിച്ചു.

കാലാവസ്ഥാവ്യതിയാന ചര്‍ച്ചകളുടെ ചരിത്രത്തിനിടയിലെ ഏറ്റവും മോശം കരാറാണിതെന്ന് വികസ്വരരാജ്യങ്ങളുടെ വക്താവ് ലുമുംബ സ്റ്റാനിസ്‌ലോസ് ഡിഎപിങ് പറഞ്ഞു.

കരാറിന് അവസാനരൂപം നല്കുന്നതില്‍ നിര്‍ണായകപങ്കു വഹിച്ച നാല്‍വര്‍സംഘത്തിലെ ബ്രസീല്‍ പോലും നിരാശാജനകമെന്നാണ് അതിനെ വിശേഷിപ്പിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങളും രൂക്ഷമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്.

നിയമപ്രാബല്യമില്ലാത്ത കരാറോടെ കോപ്പന്‍ഹേഗന്‍ ഉച്ചകോടി



MathrubhumiMatrimonial