ഗീതാദര്‍ശനം - 393
Posted on: 18 Dec 2009
സി. രാധാകൃഷ്ണന്‍
രണ്ടാമത്തെ തലത്തില്‍ അര്‍ജുനന്‍ കൃഷ്ണനെ ഗുരുവായി കരുതുന്നു. തികഞ്ഞ ഭക്തിവിശ്വാസങ്ങളോടെ കൃഷ്ണന്റെ വാക്കുകള്‍ ചെവിക്കൊള്ളുന്നു. അതെല്ലാം സത്യമാണെന്ന് ബോധ്യപ്പെട്ടതായി തുറന്നുതന്നെ നന്ദിയോടെ പറയുന്നുമുണ്ട്. ബ്രഹ്മസങ്കല്പം ഗ്രഹിച്ചതില്‍പ്പിന്നെ അര്‍ജുനന്‍ ആ പരംപൊരുളിനെ ധ്യാനിക്കുന്നു. കാണണമെന്ന് ആഗ്രഹിക്കുന്നു. സഗുണധ്യാനമാണ് ചെയ്യുന്നത്. ഗുരുവിന്റെ രൂപത്തിലൂടെ പരമാത്മദര്‍ശനം സാധിക്കാനാണ് ആ ധ്യാനം. അത് ഫലപ്രദമാവുകയാണ്. സുഹൃത്തായിരുന്ന ആള്‍ ആദ്യം പരമഗുരുവും പിന്നെ ധ്യാനവിഷയവും തുടര്‍ന്ന് പരമാത്മസ്വരൂപവും ആയിത്തീര്‍ന്നപ്പോള്‍ അര്‍ജുനന്‍ ആശ്ചര്യപരവശനും ഭക്തിവിവശനുമാവുന്നു.
രഥകല്പനയുടെ തലത്തില്‍ അര്‍ജുനന്‍ സ്വാത്മാവുമായി സംവദിച്ച് വിവേകമുറപ്പിക്കുകയും സ്വാത്മധ്യാനത്തിലൂടെ സത്യദര്‍ശനത്തിന്റെ ആദ്യപടി കടക്കുകയും ചെയ്യുന്നു. തന്റെ ഉള്ളിലിരിക്കുന്ന ആളെ അന്നോളം മനസ്സാക്ഷിയായും കൂട്ടുകാരനായും കരുതിയ അര്‍ജുനന്‍ ആ ആളുടെ നിരതിശയമായ യഥാര്‍ഥരൂപം തിരിച്ചറിഞ്ഞ് അതിനെ വീണു വണങ്ങി, അതിന്റെ ശരിയായ മഹിമ മുന്‍പേ അറിയാതിരുന്നതിന് ക്ഷമ ചോദിക്കുന്നു.
ഭാരതകഥാപാത്രങ്ങളെല്ലാം കരണങ്ങളായ ഒരു മഹാക്ഷേത്രത്തില്‍ അര്‍ഥപുരുഷാര്‍ഥം സന്ദിഗ്ധഘട്ടത്തില്‍ ആ ക്ഷേത്രത്തിന്റെ ക്ഷേത്രജ്ഞനും ആത്മാവുമായ മോക്ഷപുരുഷാര്‍ഥവുമായി സംവദിക്കുന്നതായും അതിന്റെ ഫലമായി ധ്യാനത്തിലൂടെ ക്ഷേത്രജ്ഞരൂപം സ്വയം വെളിപ്പെടുന്നതായും വായിക്കാന്‍കൂടി വകയുണ്ട്. ഇവിടെയും ആ ആശ്ചര്യാദരങ്ങള്‍ക്കും ക്ഷമാപണത്തിനും പ്രസക്തിയുണ്ടല്ലോ. വിശ്വമഹാക്ഷേത്രത്തിന്റെ പരിണതിയില്‍ അന്നാദ്യമായാണ് ഗീതാരൂപമാര്‍ന്ന സംവാദവും വെളിപാടും സംഭവിക്കുന്നത്.
പിതാസി ലോകസ്യ ചരാചരസ്യ
ത്വമസ്യ പൂജ്യശ്ച ഗുരുര്‍ഗരീയാന്‍
ന ത്വത്സമോശസ്ത്യഭ്യധികഃ കുതോശന്യഃ
ലോകത്രയേശപ്യപ്രതിമപ്രഭാവ
ഹേ നിസ്തുലപ്രഭാവാ, അങ്ങ് ചരാചരാത്മകമായ ഈ ലോകത്തിന്റെ പിതാവും സംപൂജ്യനായ പരമഗുരുവും ആകുന്നു. മുപ്പാരിലും അങ്ങേക്ക് തുല്യനായി ആരുമില്ല. (പിന്നെ) അങ്ങയേക്കാള്‍ ശ്രേഷ്ഠനായ ഒരാള്‍ എവിടെ (എങ്ങനെ ഉണ്ടാകാന്‍)!
(തുടരും)