വനം-പരിസ്ഥിതി കേസുകള്‍ക്ക് ഇനി ഗ്രീന്‍ബഞ്ച്‌

Posted on: 13 Sep 2009



മൂന്നാര്‍: വനം-പരിസ്ഥിതി സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്യാന്‍ ഹൈക്കോടതിയില്‍ ഗ്രീന്‍ ബഞ്ചിന് രൂപംനല്‍കുമെന്ന് ചീഫ് ജസ്റ്റീസ് എസ്.ആര്‍.ബന്നൂര്‍മഠ് പറഞ്ഞു. വനത്തെയും പ്രകൃതിയെയും അടുത്തറിയുന്നതിനും വനസംരക്ഷണപ്രവര്‍ത്തനങ്ങള്‍ നേരിട്ടു മനസ്സിലാക്കുന്നതിനും വനംവന്യജീവി വകുപ്പ്, ഹൈക്കോടതി ജഡ്ജിമാര്‍ക്കായി മൂന്നാറില്‍ സംഘടിപ്പിച്ച ഒത്തുചേരല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഗ്രീന്‍ ബഞ്ച് നിലവില്‍ വരുന്നതോടെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കേസുകളില്‍ കൂടുതല്‍ ഇടപെടാന്‍ ഹൈക്കോടതിക്കു കഴിയും. ചീഫ് ജസ്റ്റിസിന്റെ വിവേചനാധികാരം ഉപയോഗിച്ച് ഏലമലക്കാടുകള്‍ സംബന്ധിച്ച കേസുകള്‍ ഗ്രീന്‍ ബഞ്ചില്‍ ഉള്‍പ്പെടുത്താം-അദ്ദേഹം പറഞ്ഞു. കേരളപ്പിറവിദിനമായ നവം. ഒന്നിന് ഗ്രീന്‍ ബഞ്ച് പ്രവര്‍ത്തനമാരംഭിക്കും. പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കാന്‍ കഴിയുമെന്നതിനാല്‍ ഗ്രീന്‍ബഞ്ച് സ്വാഗതാര്‍ഹമാണെന്നും രാജ്യത്തെ മറ്റ് കോടതികള്‍ക്കിത് മാതൃകയാണെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി ബിനോയ് വിശ്വം പറഞ്ഞു.



MathrubhumiMatrimonial