ഹക്കിം വധക്കേസ്: സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പ് വീണ്ടും കത്ത് നല്‍കി
Posted on: 16 May 2015
തിരുവനന്തപുരം: പയ്യന്നൂര്‍ ഹക്കിം വധക്കേസില്‍ സി.ബി.ഐ. അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തരവകുപ്പ് വീണ്ടും കത്ത് നല്‍കി. നേരത്തെ ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പ് സി.ബി.ഐ.ക്ക് കത്ത് നല്‍കിയിരുന്നുവെങ്കിലും മറുപടി ലഭിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം സെക്രട്ടറിക്ക് സംസ്ഥാന ആഭ്യന്തരവകുപ്പ് വീണ്ടും കത്ത് നല്‍കിയത്. കേസ് സി.ബി.ഐ. ഏറ്റെടുക്കുംവരെ നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമായി തുടരുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു.