
16കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
Posted on: 16 Mar 2015
നെയ്യാറ്റിന്‍കര: 16കാരിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുചെന്ന് പീഡിപ്പിക്കുകയും മാല കവര്‍ന്ന് വില്‍ക്കുകയും ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.ചെങ്കല്‍ സ്വദേശി വിപിന്‍ (19) ആണ് അറസ്റ്റിലായത്. ഒരു കൊല്ലം മുന്‍പ് പാറശ്ശാല സ്വദേശിയായ മറ്റൊരു പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.ഈ കേസില്‍ ജാമ്യം നേടിയ ഇയാള്‍ അരുവിപ്പുറം സ്വദേശിയായ വിദ്യാര്‍ഥിനിയോട് പ്രണയം നടിക്കുകയും അവളുടെ സ്വര്‍ണമാല കൈവശപ്പെടുത്തുകയും ചെയ്തു. ആ മാല വിറ്റശേഷം പെണ്‍കുട്ടിയെ എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്.





