Crime News

ജാമ്യത്തിലിറങ്ങി മുങ്ങിയ സിദ്ധന്‍ അറസ്റ്റില്‍

Posted on: 04 Mar 2015





01
പാണ്ടിക്കാട്: ജാമ്യത്തിലിറങ്ങിയശേഷം മുങ്ങിയ സിദ്ധനെ പോലീസ് അറസ്റ്റുചെയ്തു. ചങ്ങരംകുളം വെട്ടിച്ചിറ സ്വദേശി അമ്പലത്തിങ്ങല്‍ അബ്ദുള്‍ഹക്കീമിനെ(40)യാണ് പാണ്ടിക്കാട് സി.ഐ എം.കെ. കൃഷ്ണന്റെ നിര്‍ദേശപ്രകാരം സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റുചെയ്തത്.
സിദ്ധനാണെന്നുപറഞ്ഞ് മന്ത്രവാദചികിത്സയുടെ മറവില്‍ സ്ത്രീകളെ പീഡിപ്പിച്ചതിനും സ്വര്‍ണവും പണവും തട്ടിയെടുത്തതിനും രണ്ടുവര്‍ഷം മുമ്പ് പോലീസ് ഇയാളെ അറസ്റ്റുചെയ്തിരുന്നു. റിമാന്‍ഡില്‍ കഴിയവേ ജാമ്യത്തിലിറങ്ങിയശേഷം അബ്ദുള്‍ഹക്കീം മുങ്ങിനടക്കുകയായിരുന്നു. എസ്.ഐ എ.എം. മുഹമ്മദ്, സ്‌പെഷ്യല്‍സ്‌ക്വാഡ് അംഗങ്ങളായ പി.കെ. അബ്ദുള്‍സലാം, വി. മന്‍സൂര്‍, കെ. അലവി, ഫാസില്‍ കുരിക്കള്‍, ജയരാജ്, അംബിക എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

 

 




MathrubhumiMatrimonial