Crime News

കഞ്ചാവുവില്പന: രണ്ടുപേര്‍ പിടിയില്‍

Posted on: 04 Mar 2015





88
എടപ്പാള്‍: എടപ്പാള്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവുവില്പന നടത്താനുള്ള ശ്രമത്തിനിടെ രണ്ടംഗസംഘത്തെ ചങ്ങരംകുളം പോലീസ് പിടികൂടി.
പൊന്നാനി എം.ഇ.എസ് സ്‌കൂളിനുസമീപം താമസിക്കുന്ന കല്ലുകാരന്റെ ഹൗസില്‍ ശിഹാബ് (27) കറുകത്തിരുത്തി വളവ് വലിയകത്ത് വളപ്പില്‍ സുഹൈര്‍ (23) എന്നിവരെയാണ് എസ്.ഐ ശശീന്ദ്രന്‍ മേലയിലും സംഘവും ചേര്‍ന്ന് അറസ്റ്റുചെയ്തത്.
മേഖലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനനടത്തുന്ന വന്‍റാക്കറ്റിലെ അംഗങ്ങളായ ഇവരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൂട്ടാളികള്‍ക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

 

 




MathrubhumiMatrimonial