Crime News

ബീമ്പുങ്ങലില്‍ 12 ബൈക്കുകളും 200 ചാക്ക് മണലും പിടികൂടി

Posted on: 04 Mar 2015



നിലമ്പൂര്‍:
മമ്പാട് പഞ്ചായത്തിലെ ബീമ്പുങ്ങലിലുള്ള അനധികൃത മണല്‍ക്കടവില്‍നിന്ന് നിലമ്പൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ 12 ബൈക്കുകളും 200 ചാക്ക് മണലും പിടിച്ചെടുത്തു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ സി.ഐ അബ്ദുള്‍ ബഷീറും സംഘവും നടത്തിയ പരിശോധനയിലാണ് മണലും വണ്ടികളും പിടിച്ചെടുത്തത്.
മണല്‍ റവന്യൂവകുപ്പിന്റെ കലവറയിലേക്കും ബൈക്കുകള്‍ പോലീസ്സ്‌റ്റേഷനിലേക്കും മാറ്റി. ജില്ലയിലെ മണല്‍നിരോധനം തുടരുന്ന സാഹചര്യത്തില്‍ അനധികൃത മണല്‍ക്കടവുവഴിയുള്ള മണലൂറ്റല്‍ വ്യാപകമായിരിക്കുകയാണ്. കഴിഞ്ഞദിവസങ്ങളില്‍ ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പോലീസ് നടത്തിയ പരിശോധനയില്‍ ചാലിയാറിന്റെ വിവിധകടവുകളില്‍നിന്നായി മണലും തോണികളും പിടിച്ചെടുത്തിരുന്നു. മണല്‍ലഭ്യത കുറഞ്ഞതോടെ വിപണിയില്‍ മണലിന് പൊള്ളുന്നവിലയാണ് നല്‍കേണ്ടിവരുന്നത്. ഇത് മുതലാക്കിയാണ് അടുത്തിടെ വ്യാപകമായി മണല്‍സംഘങ്ങള്‍ രംഗത്തിറങ്ങിയിട്ടുള്ളത്.

 

 




MathrubhumiMatrimonial