Crime News

മണല്‍ക്കടത്ത് തടഞ്ഞ പോലീസുകാരെ സ്ഥലംമാറ്റിയതായി ആക്ഷേപം

Posted on: 04 Mar 2015



നിലമ്പൂര്‍:
ചാലിയാറിലെ മണല്‍ക്കടത്ത് തടഞ്ഞതിന്റെപേരില്‍ പോലീസുകാരെ സ്ഥലംമാറ്റിയതായി ആക്ഷേപം. നിലമ്പൂര്‍ കനൊലി പ്‌ളോട്ടില്‍ വനം വകുപ്പുദ്യോഗസ്ഥരോടൊപ്പം ജോലിക്ക് നിയമിച്ചിരുന്ന മലപ്പുറം എ.ആര്‍ ക്യാമ്പിലെ രണ്ടു പൊലീസുകാരെയാണ് എടക്കോട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റിയത്. വനംവകുപ്പിന്റെ കീഴിലുള്ള നിലമ്പൂര്‍ കനോലിപ്ലോട്ടിലെ ടൂറിസ്റ്റുകള്‍ക്കുള്ള സെല്‍ഫ് സെക്യൂരിറ്റിയായിരുന്നു ഇവരുടെ ഡ്യൂട്ടി.
ചാലിയാറിലെ കനോലിപ്ലോട്ടിലും എ.ആര്‍ ക്യാമ്പിനു സമീപവും പുലര്‍ച്ചെ കാണുന്ന അനധികൃത മണലൂറ്റല്‍ ഇവര്‍ തടഞ്ഞിരുന്നു. മണല്‍കടത്തുന്ന തോണികളും പിടിച്ചെടുത്ത് പൊലീസിന് ഇവര്‍ മുമ്പ് കൈമാറിയിരുന്നു. ഒരാഴ്ചമുമ്പ് മമ്പാട് അനധികൃത കടവില്‍നിന്ന് ആറു തോണികള്‍ പിടിച്ചെടുത്ത സംഘത്തിലും ഈ പൊലീസുകാരുണ്ടായിരുന്നു. അകാരണമായാണ് ഇവരെ എടക്കോടിലേക്ക് സ്ഥലംമാറ്റിയതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. മണല്‍മാഫിയയുടെ സമ്മര്‍ദ്ദങ്ങള്‍ക്കുവഴങ്ങിയാണ് സ്ഥലംമാറ്റ ഉത്തരവ് നല്കിയതെന്നാണ് സൂചന.

 

 




MathrubhumiMatrimonial