Crime News

പാര്‍ക്കിന്റെ പണംതട്ടിയെന്ന് പരാതി; പ്രഥമാധ്യാപകനെതിരെ കേസ്‌

Posted on: 04 Mar 2015




കാസര്‍കോട്:
കുട്ടികള്‍ക്കുള്ള പാര്‍ക്ക് നിര്‍മിക്കാതെ പണം കൈവശപ്പെടുത്തിയെന്ന പരാതിയില്‍ പ്രഥമാധ്യാപകനെതിരെ കേസ്. കോളിയടുക്കം ഗവ. യു.പി. സ്‌കൂള്‍ മുന്‍ പ്രഥമാധ്യാപകന്‍ ടി.സി.നാരായണനെതിരെയാണ് വിജിലന്‍സ് ശുപാര്‍ശ പ്രകാരം വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.
കോളിയടുക്കം സ്‌കൂളില്‍ 2013-14 വര്‍ഷം എസ്.എസ്.എയുടെ 94,000 രൂപ ഉപയോഗിച്ച് പാര്‍ക്ക് നിര്‍മിച്ചതായി രേഖയുണ്ടാക്കിയെന്ന പരാതിയിലാണ് നടപടി. വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരാതി പോലീസിന് കൈമാറിയത്. വഞ്ചനയ്ക്കാണ് കേസ് റജിസ്റ്റര്‍ചെയ്തത്.

 

 




MathrubhumiMatrimonial