Crime News

തീവണ്ടിയില്‍ അക്രമം: ചങ്ങല വലിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നംഗസംഘം പിടിയില്‍

Posted on: 04 Mar 2015


കാസര്‍കോട്: പാസഞ്ചര്‍ തീവണ്ടിക്കുള്ളില്‍ യുവാവിനെ ആക്രമിച്ചശേഷം ചങ്ങല വലിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്നംഗസംഘത്തെ പോലീസ് പിടികൂടി. മഞ്ചേശ്വരത്തെ വി.കെ.മുഹമ്മദ് ഹാരിസ് (27), മൊഗ്രാല്‍ പുത്തൂരിലെ പി.മുഹമ്മദ് താജുദ്ദീന്‍ (19), ഉപ്പളയിലെ എച്ച്.സിറാജ് (25) എന്നിവരാണ് കാസര്‍കോട് റെയില്‍വേപോലീസിന്റെ പിടിയിലായത്.
തിങ്കളാഴ്ച മംഗലാപുരത്തുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന തീവണ്ടിക്കുള്ളിലായിരുന്നു സംഭവം. കാസര്‍കോട് സ്വദേശിയായ അനീഷിനെ മൂവര്‍സംഘം തീവണ്ടിക്കുള്ളില്‍വെച്ച് ആക്രമിച്ചു. മുന്‍വൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. മറ്റുയാത്രക്കാര്‍ പോലീസിനെ വിളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മൂവരും ചങ്ങല വലിച്ച് തീവണ്ടിക്ക് പുറത്തേക്ക് ചാടുകയായിരുന്നു. എന്നാല്‍, ഇതിനകം സ്ഥലത്തെത്തിയ പോലീസ് പ്രതികളെ ഓടിച്ചിട്ട് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial