ഹൈവേ കവര്‍ച്ച: പ്രതികള്‍ യാത്രചെയ്ത ബൈക്കിന്റെ ഉടമയെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി
Posted on: 04 Mar 2015
ഹരിപ്പാട്: ദേശീയ പാതയില്‍ വടിവാള്‍ വീശി യാത്രക്കാരെ കൊള്ളയടിച്ച കേസില്‍ പിടിയിലായവര്‍ യാത്രചെയ്ത ബൈക്കിന്റെ ഉടമയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി. അറസ്റ്റിലായ കരുവാറ്റ രാജ് ഭവനില്‍ സുജിത്ത് (25), കരുവാറ്റ വടക്ക് മുന്നുമനയ്ക്കല്‍ അരുണ്‍ (അമ്പിളി-23) എന്നിവര്‍ യാത്രചെയ്ത ബൈക്കില്‍ ഒരു കാറിന്റെ രജിസ്‌ട്രേഷന്‍ നമ്പരാണ് പതിപ്പിച്ചിരുന്നത്. കവര്‍ച്ച ആസൂത്രിതമാണെന്ന് ഇതിലൂടെ വ്യക്തമായതായി ഹരിപ്പാട് സി.ഐ. ടി. മനോജ് പറഞ്ഞു. ബൈക്കിന്റെ എന്‍ജിന്‍നമ്പരില്‍നിന്ന് യഥാര്‍ത്ഥ ഉടമയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
സുഹൃത്തില്‍നിന്ന് വാങ്ങിയ ബൈക്കാണിതെന്നാണ് പ്രതികള്‍ പോലീസിന് മൊഴിനല്‍കിയത്. എന്നാല്‍, ആര്‍.സി. ബുക്കോ മറ്റ് രേഖകളോ ഇവരുടെ കൈവശമില്ല.
വെള്ളിയാഴ്ച പുലര്‍ച്ചേ ദേശീയപാതിയില്‍ കരുവാറ്റമുതല്‍ തോട്ടപ്പള്ളിവരെയാണ് പ്രതികള്‍ യാത്രക്കാരെ വടിവാള്‍കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയത്. കഴിഞ്ഞ ദിവസം പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.