
സ്വകാര്യബസ് ജീവനക്കാര്‍ കെ.എസ്.ആര്‍.ടി.സി.ബസ് തടഞ്ഞിട്ടു
Posted on: 04 Mar 2015
37
അരൂര്‍: സ്വകാര്യബസ്സില്‍ ഇടിച്ചതിനുശേഷം നിര്‍ത്താതെപാഞ്ഞ കെ.എസ്.ആര്‍.ടി.സി. ബസ് സ്വകാര്യബസ് ജീവനക്കാര്‍ തടഞ്ഞിട്ടു. കായംകുളത്തു നിന്ന് കൊടുങ്ങല്ലൂരിലേക്ക് സര്‍വീസ് നടത്തിയ കെ.എസ്.ആര്‍.ടി.ബസ് അരൂര്‍ ക്ഷേത്രം കവലയില്‍ എരമല്ലൂര്‍- പൂക്കാട്ടുപടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരാണ് തടഞ്ഞിട്ടത്. സ്വകാര്യബസ്സിന്റെ കണ്ണാടി ഇടിച്ചുതെറിപ്പിച്ചിട്ടും കെ.എസ്.ആര്‍.ടി.സി. ബസ് നിര്‍ത്താതെ പാഞ്ഞതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്.
കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരും കെ.എസ്.ആര്‍.ടി.സി. ബസ് ജീവനക്കാരും ചേര്‍ന്ന് സ്വകാര്യബസ് ജീവനക്കാരെ അനുനയിപ്പിച്ച് പ്രശ്‌നം പരിഹരിച്ചു. അരമണിക്കൂറോളം ഇരുവണ്ടികളും ദേശീയപാതയില്‍ കിടന്നതുമൂലം അല്പനേരം ഗതാഗതം തടസ്സപ്പെട്ടു.





