
കഴിഞ്ഞ വര്‍ഷം 235 കേസുകള്‍, 301 പ്രതികള്‍
Posted on: 04 Mar 2015
ആലപ്പുഴ: കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന് കൈവശംവച്ചതിനും ഉപയോഗിച്ചതിനുമായി 235 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി നാര്‍ക്കോട്ടിക് വിഭാഗത്തിന്റെ കണക്കുകള്‍ പറയുന്നു. ഈ കേസുകളിലായി 301 പ്രതികള്‍ പിടിയിലായിട്ടുണ്ട്. ഈ വര്‍ഷം ജനവരി മുതല്‍ ഫിബ്രവരി വരെ മാത്രം 65 കേസുകളിലായി 71 പ്രതികള്‍ പിടിയിലായി. കഴിഞ്ഞ വര്‍ഷം നിരോധിത പുകയില ഉത്പന്നങ്ങള്‍ കൈവശം വച്ചതിന് 568 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ വര്‍ഷം 94 കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.





