
ചെക്ക്തട്ടിപ്പിലൂടെ പാസ്റ്റര്‍ കൂടുതല്‍പേരെ കബളിപ്പിച്ചതായി പോലീസ്
Posted on: 04 Mar 2015
റാന്നി: ചെക്ക്തട്ടിപ്പുകേസില്‍ പെരുമ്പെട്ടി പോലീസ് അറസ്റ്റ്‌ചെയ്ത പാസ്റ്റര്‍ കൂടുതല്‍പേരെ കബളിപ്പിച്ചതായി പോലീസ് കണ്ടെത്തി. തിരുക്കൊച്ചി സി.എം.സി. ആംഗ്ലൂക്കന്‍ സഭാ ബിഷപ്പ് നോബിള്‍ മാത്യുവില്‍ നിന്ന് പത്തരലക്ഷവും മുന്‍ ബിഷപ്പ് അന്തരിച്ച തോമസ് ഫിലിപ്പ് മരംകൊള്ളിലില്‍നിന്ന് 13 ലക്ഷം രൂപയും ഇയാള്‍ കബളിപ്പിച്ചുവാങ്ങിയതായി പോലീസിന് വിവരം ലഭിച്ചു. മറ്റൊരാളില്‍നിന്ന് 30,000 രൂപ പാസ്റ്റര്‍ സന്തോഷ് പി.ചാക്കോ തട്ടിയെടുത്തതായും പെരുമ്പെട്ടി പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചു.
2013 മാര്‍ച്ചിലാണ് ബിഷപ്പ് നോബിള്‍ ഫിലിപ്പില്‍നിന്ന് മുന്‍ ബിഷപ്പ് തോമസ് ഫിലിപ്പ് മരംകൊള്ളിലില്‍നിന്ന് പണം തട്ടിയെടുത്തത്. ബിഷപ്പ് ഫിലിപ്പ് മരംകൊള്ളില്‍ അന്തരിച്ചു. തുടര്‍ന്ന് പണത്തിനായി ഭാര്യ ലിസി ഫിലിപ്പ് മരംകൊള്ളില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്കൊക്കെ പരാതി നല്‍കിവരുന്നു. ഭര്‍ത്താവ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് കോട്ടയം ആനിക്കാട് പള്ളിതാഴെ വീട്ടില്‍ സന്തോഷ് പി.ചാക്കോ അദ്ദേഹത്തെ പരിചയപ്പെടാനെത്തിയതെന്ന് ലിസി ഫിലിപ്പ് പറഞ്ഞു. അമേരിക്കയില്‍ പാസ്റ്ററായി ജോലി ചെയ്യുകയാണെന്നും ബാങ്ക് ഓഫ് അമേരിക്കയില്‍ ലക്ഷക്കണക്കിന് ഡോളര്‍ നിക്ഷേപമുണ്ടെന്നും പാസ്റ്റര്‍ അറിയിച്ചു. ഉടനെ ഒരു അത്യാവശ്യത്തിന് പണമാശ്യമുണ്ടെന്നുംമറ്റും പറഞ്ഞ് തോമസ് ഫിലിപ്പ് മരംകൊള്ളിലിന്റെ ഐ.ഒ.ബി. അക്കൗണ്ടില്‍നിന്ന് പെരുമ്പെട്ടി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടിട്ടുണ്ട്. ബിഷപ്പ് നോബിള്‍ ഫിലിപ്പിന്റെ പരാതിയില്‍ പാസ്റ്റര്‍ സന്തോഷ് പി.ചാക്കോയ്ക്ക് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളതായും പോലീസ് പറഞ്ഞു. എന്നാല്‍, ഈ കേസില്‍ ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിരുന്നില്ല. നേരത്തെ അമേരിക്കയിലായിരുന്ന ഇയാള്‍ക്ക് അവിടെയുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടിന്റെ ചെക്കുകള്‍ നല്‍കിയാണ് പണം ആവശ്യപ്പെടുന്നത്. അവിടെയുണ്ടായിരുന്ന അക്കൗണ്ട് മരവിപ്പിച്ചിരുന്നു. വാളക്കുഴി സ്വദേശി സാബു ഫിലിപ്പല്‍നിന്ന് പണം തട്ടിയെടുക്കാനുള്ള ശ്രമത്തിനിടയിലാണ് ഇയാള്‍ പിടിക്കപ്പെട്ടത്.
5000 ഡോളറിന് തുല്യമായ ഇന്‍ഡ്യന്‍രൂപ തട്ടിയെടുത്തു. പകരമായി ബാങ്കില്‍ ഹാജരാക്കിയ ബാങ്ക് ഓഫ് അമേരിക്കയുടെ ചെക്ക് മടങ്ങുകയും ചെയ്തതായി ലിസി നല്‍കിയ പരാതിയില്‍ പറയുന്നു. ഇതോടൊപ്പംതന്നെ വീടുപണിക്കായി സൂക്ഷിച്ചിരുന്ന 8,50,000 ലക്ഷത്തോളം രൂപയും ഉടന്‍ തരിച്ചു നല്‍കാമെന്ന വ്യവസ്ഥയില്‍ ഇയാള്‍ കൈവശപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ഇതിന് ഒരാഴ്ചയ്ക്കുശേഷമാണ് ബിഷപ്പ് നോബിളിനെ പരിചയപ്പെടുന്നത്. തോമസ് ഫിലിപ്പ് മരംകൊള്ളിലിന്റെ പേരുപറഞ്ഞ് പരിചയപ്പെട്ട് പത്തരലക്ഷംരൂപ ഉടന്‍ നല്‍കാമെന്നുപറഞ്ഞ് കൈക്കലാക്കുകയായിരുന്നുവെന്ന് ബിഷപ്പ് നോബിള്‍ ഫിലിപ്പ് പറഞ്ഞു. ഇരുകൂട്ടരും പെരുമ്പെട്ടി പോലീസുമായി ബന്ധപ്പെട്ടിരുന്നു.





