Crime News

നെല്ലിമല ഷാപ്പിലെ കൊലപാതകം: എട്ടാം പ്രതി അറസ്റ്റില്‍

Posted on: 04 Mar 2015


കോഴഞ്ചേരി: കുമ്പനാട് നെല്ലിമല കള്ളുഷാപ്പിലെ കൊലപാതകക്കേസിലെ 8-ാം പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. 2011 നവംബര്‍ 20ന് നെല്ലിമല ഷാപ്പിലെ ജീവനക്കാരന്‍ അനില്‍കുമാറിനെ കൊലപ്പെടുത്തിയ കേസിലെ എട്ടാംപ്രതി കാരിച്ചാല്‍ വീയപുരം ചേലിപ്പള്ളില്‍ സുധീഷി (അമ്പിളി - 24)നെയാണ് കോഴഞ്ചേരി സി.ഐ.യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഫയര്‍ഫോഴ്‌സില്‍ നഴ്‌സിങ് അസിസ്റ്റന്റായി ജോലി ചെയ്യുകയായിരുന്ന സുധീഷിനെ തിങ്കാളാഴ്ച രാത്രി 8 മണിയോടെ ചെങ്ങന്നൂര്‍ ടൗണില്‍നിന്നാണ് പോലീസ് പിടികൂടിയത്. 12 പേരെ പ്രതികളാക്കി പോലീസ് ചാര്‍ജ്‌ചെയ്ത കേസില്‍ പത്താംപ്രതിയെ ഇനിയും പിടികൂടിയിട്ടില്ല. കോഴഞ്ചേരി സി.ഐ. എം.ദിലീപ്ഖാന്‍, കോയിപ്രം എ.എസ്.ഐ. രാജശേഖരന്‍നായര്‍, സി.പി.ഒ.മാരായ പുഷ്പകുമാര്‍, ജലാലുദ്ദീന്‍, ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

 




MathrubhumiMatrimonial