വ്യാജ രേഖകള്‍ തയ്യാറാക്കി ഭൂവുടമ 54 ലക്ഷം രൂപ കാര്‍ഷിക ബാങ്കില്‍നിന്ന് തട്ടിയെടുത്തു
Posted on: 04 Mar 2015
പത്തനംതിട്ട: താലൂക്ക് ഓഫീസിന്റെയും സര്‍ക്കാര്‍ മുദ്രയുടെയും വ്യാജരൂപം തയ്യാറാക്കി 54 ലക്ഷം രൂപ കാര്‍ഷിക ഗ്രാമവികസന ബാങ്കിനെ പറ്റിച്ചതായി രേഖകള്‍ പുറത്തുവന്നു. സംഭവത്തില്‍ പത്തനംതിട്ട സ്വദേശിക്ക് എതിരെ പോലീസ് അന്വേഷണം തുടങ്ങി. യഥാര്‍ഥ വിലനിര്‍ണയ സര്‍ട്ടിഫിക്കറ്റ് കാര്‍ഷിക ബാങ്കിന് നല്‍കാതെ സ്വയം നിര്‍മ്മിച്ച സര്‍ട്ടിഫിക്കറ്റാണ് ഉടമ കൈമാറിയത്.
കളക്ടറേറ്റിന് സമീപമുള്ള ഭൂമിയാണ് വിവാദകേന്ദ്രം. ഉടമ ഈ ഭൂമി ബാങ്കിന് വില്‍ക്കാന്‍ തീരുമാനിച്ചു. വില്ലേജില്‍നിന്ന് അന്വേഷണം നടത്തി കോഴഞ്ചേരി തഹസില്‍ദാര്‍ വിലനിര്‍ണയം നടത്തി സര്‍ട്ടിഫിക്കറ്റും നല്‍കി. സെന്റിന് 4.47 ലക്ഷം പ്രകാരമാണ് സാക്ഷ്യപത്രം നല്‍കിയത്. 60 സെന്റിന് 2.68 കോടിയാണ് വന്നത്.
ഉടമ ഈ സര്‍ട്ടിഫിക്കറ്റ് മറച്ചുവെച്ച് സെന്റിന് 9.21 ലക്ഷം രൂപവെച്ചാണ് വ്യാജപത്രം ഉണ്ടാക്കിയത്. ഇതോടെ 5.52 കോടി രൂപയാണ് വരിക. ഇതുപ്രകാരം തയ്യാറാക്കിയ സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ ബാങ്കിന്റെ േെഹഡാഫീസിലേക്ക് അയച്ചത്. എന്നാല്‍ ഇത് സത്യമാണോ എന്ന് േെഹഡാഫീസ് പരിശോധിച്ചില്ല. ബാങ്കിനോട് ഉടമ അയച്ചുനല്‍കിയ വിലയ്ക്ക് വസ്തു വാങ്ങാന്‍ രജിസ്ട്രാരോട് അനുമതിയും തേടി. അനുമതി കിട്ടുകയും ചെയ്തു. ബാങ്കിന് 60 സെന്റ് ഭൂമിയില്‍നിന്ന് 12 സെന്റ് എഴുതി നല്‍കി ഉടമ 1.8 കോടി നേടുകയായിരുന്നു.
54 ലക്ഷത്തിലധികം രൂപയാണ് ഇതോടെ ഉടമ സ്വന്തമാക്കിയത്. വിവരാവകാശപ്രകാരം റഷീദ് അനപ്പാറയാണ് ഈ വിവരം പുറത്തുകൊണ്ടുവന്നത്.