Crime News

ചാത്തന്നൂരിലും ചിറക്കരയിലും ഗുണ്ടകള്‍ വീടുകള്‍ അടിച്ചുതകര്‍ത്തു

Posted on: 04 Mar 2015



ചാത്തന്നൂര്‍:
കഴിഞ്ഞദിവസം രാത്രി രണ്ട് വീടുകള്‍ക്കുനേരെ ഗുണ്ടാ ആക്രമണം നടന്നു. ചാത്തന്നൂര്‍ താഴം ആര്‍.എസ്.സദനത്തില്‍ രാജേന്ദ്രന്‍ പിള്ള, ചിറക്കരത്താഴം മേലേ പട്ടിയാരം രഘുവരന്‍ എന്നിവരുടെ വീടുകള്‍ക്ക് നേരെയായിരുന്നു ആക്രമണം.
ബൈക്കുകളിലെത്തിയ ഗുണ്ടാസംഘം രാജേന്ദ്രന്‍ പിള്ളയുടെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പരിസരവാസികള്‍ എത്തിയപ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. ചാത്തന്നൂര്‍ പോലീസ് അന്വേഷണം നടത്തുന്നു.
ചിറക്കരത്താഴത്ത് മേലേ പട്ടിയാരം വീട്ടില്‍ രഘുവരന്റെ വീട്ടിലും രാത്രി ആക്രമണം നടന്നു. വീടിന്റെ ജനല്‍ച്ചില്ലുകളും കാറിന്റെ ചില്ലുകളും അടിച്ചുതകര്‍ത്തു. സ്ഥലത്തെത്തിയ പാരിപ്പള്ളി പോലീസ് രൂപേഷ്, വിജിത്ത് എന്നിവരെ പ്രതികളാക്കി കേസെടുത്തു.

 

 




MathrubhumiMatrimonial