അനധികൃതമായി കടത്താന്‍ ശ്രമിച്ച 265 ചാക്ക് റേഷനരി പിടികൂടി
Posted on: 04 Mar 2015
ഓയൂര്‍: അനധികൃതമായി ലോറിയില്‍ കടത്താന്‍ ശ്രമിച്ച 265 ചാക്ക് റേഷനരി പൂയപ്പള്ളി പോലീസ് പിടികൂടി. സംഭവത്തില്‍ ഡ്രൈവര്‍ തെക്കന്‍ പറവൂര്‍ സ്വദേശി കൂവളത്തിന്‍വീട്ടില്‍ ജോമോനെ (34) അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാവിലെ 11.30 ഓടെ പൂയപ്പള്ളി സ്റ്റേഷന് സമീപമായിരുന്നു സംഭവം. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അഡീഷണല്‍ എസ്.ഐ. ജയപ്രകാശിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയില്‍ ലോറി പിടികൂടുകയായിരുന്നു. എഴുകോണ്‍ സി.ഐ. സി.വി.രമേശിന്റെ നിര്‍ദ്ദേശാനുസരണം ലോറി കസ്റ്റഡിയിലെടുത്തു. ഡ്രൈവറെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തില്‍ അരി ഓയൂര്‍ ഡിപ്പോയില്‍നിന്ന് കയറ്റിയതാണെന്ന് തെളിഞ്ഞു. ചെമ്പൂര്‍ നെടുമങ്ങാട് ഡിപ്പോയില്‍നിന്ന് പാലക്കാട്ടേക്ക് കൊണ്ടുപോകുന്നതിനുള്ള ബില്ലും പോലീസ് കണ്ടെടുത്തു.
എന്നാല്‍ ഈ ബില്ല് വ്യാജമാണെന്ന് പോലീസ് പറഞ്ഞു. എറണാകുളത്തുനിന്ന് കൊണ്ടുവന്ന ചരക്ക് കൊല്ലത്ത് ഇറക്കിയശേഷം ഏജന്റിന്റെ നിര്‍ദ്ദേശപ്രകാരം ഓയൂര്‍ ഡിപ്പോയില്‍നിന്ന് റേഷനരി കയറ്റുകയായിരുന്നെന്ന് ഡ്രൈവര്‍ ജോമോന്‍ പോലീസിനോട് പറഞ്ഞു.
പിടിച്ചെടുത്ത അരി പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. ലോറി കോടതിയില്‍ ഹാജരാക്കും. പിടിച്ചെടുത്തത് റേഷനരിയാണോ എന്ന് സപ്ലൈ ഓഫീസര്‍ പരിശോധിച്ചശേഷം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. സംഭവം സംബന്ധിച്ച് ഓയൂര്‍ റേഷന്‍ ഡിപ്പോയ്‌ക്കെതിരെ കേസെടുക്കുമെന്ന് അഡീഷണല്‍ എസ്.ഐ. ജയപ്രകാശ് പറഞ്ഞു. അഡീഷണല്‍ എസ്.ഐ.യോടൊപ്പം എ.എസ്.ഐ. വിജയകുമാര്‍, എസ്.സി.പി.ഒ. ഷാജി എന്നിവര്‍ പരിശോധനാസംഘത്തിലുണ്ടായിരുന്നു.