പകല്‍മോഷ്ടാക്കള്‍ ആഡംബരക്കാറിലെത്തിയത് പോലീസ് വലയിലേക്ക്
Posted on: 04 Mar 2015
കൊട്ടാരക്കര: നാടിനെ ആശങ്കയിലാക്കിയ പകല്‍മോഷ്ടാക്കളെ പോലീസ് പിടികൂടിയത് അതിസാഹസികമായി. കൊട്ടാരക്കരയിലും പരിസരങ്ങളിലും തുടര്‍ച്ചയായി പിന്‍വാതില്‍ തകര്‍ത്ത് പകല്‍മോഷണം നടത്തിയിരുന്ന മോഷ്ടാക്കള്‍ പോലീസിന് വരുത്തിയ മാനക്കേട് ചെറുതായിരുന്നില്ല. സമര്‍ഥമായ ആസൂത്രണവും ചടുലമായ നീക്കങ്ങളുമാണ് തെക്കന്‍ ജില്ലകളില്‍ മോഷണം നടത്തി ആഡംബരജീവിതം നയിച്ചിരുന്ന മോഷ്ടാക്കളെ അഴികള്‍ക്കുള്ളിലെത്തിച്ചത്.
ലോവര്‍ കരിക്കത്ത് വീട്ടില്‍ മോഷണം നടന്ന ദിവസം സമീപമുള്ള വാഹനക്കടയിലെ സി.സി.ടി.വി.യില്‍ പതിഞ്ഞ ഇന്നോവ കാറിന്റെ ദൃശ്യത്തില്‍നിന്ന് ആരംഭിച്ച അന്വേഷണമാണ് പോലീസിനെ മോഷ്ടാക്കളിലെത്തിച്ചത്. കാര്‍ കണ്ടെത്താനായി കൊട്ടാരക്കരയിലൂടെ കടന്നുപോകുന്ന നൂറുകണക്കിന് കാറുകളുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. മോഷ്ടാക്കളിലൊരാളെന്ന് കരുതുന്നയാളെ തിരിച്ചറിഞ്ഞ പോലീസ് സമര്‍ഥമായി സംഘത്തെ പിന്തുടര്‍ന്നു. പിടിയിലായ ദിവസം നേമംമുതല്‍ ഓടനാവട്ടംവരെ മോഷ്ടാക്കളെ പിന്തുടര്‍ന്ന സ്‌പെഷല്‍ സ്‌ക്വാഡ് വാഹനം കുറുകെയിട്ട് മോഷ്ടാക്കളെ തടഞ്ഞു. സ്‌ക്വാഡിന്റെ വാഹനം ഇടിച്ചുതെറിപ്പിച്ച് കൊട്ടാരക്കരയിലേക്ക് പാഞ്ഞ മോഷ്ടാക്കളെ കണ്ടെത്താന്‍ നാലുപാടും പോലീസ് വാഹനങ്ങള്‍ പാഞ്ഞു.
കൊട്ടാരക്കരയിലെത്തുംമുമ്പ് മോഷ്ടാക്കളുടെ വാഹനം മുത്താരമ്മന്‍ കോവിലിനുസമീപം പോലീസ് ഒരുക്കിയ കുരുക്കില്‍ കുരുങ്ങി. വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ പോലീസുകാര്‍ ഓടിച്ചിട്ട് പിടിച്ചു. കൃത്യമായ ആസൂത്രണത്തിലൂടെ കള്ളന്മാരെ കെണിയിലേക്ക് ഓടിച്ചുകയറ്റുന്ന തന്ത്രമായിരുന്നു പോലീസിന്റേത്.
ആഡംബരജീവിതമായിരുന്നു മോഷ്ടാക്കളുടെ ലക്ഷ്യം. കൊപ്ര ബിജുവും നവാസുമെല്ലാം ആഡംബരവീടകളുടെയും വാഹനങ്ങളുടെയും ഉടമസ്ഥരാണ്. മോഷണക്കേസുകളില്‍ പിടിയിലായിട്ടുള്ള ഇവര്‍ പലതവണ ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. വാടകയ്‌ക്കെടുക്കുന്ന ആഡംബരവാഹനങ്ങളില്‍ കറങ്ങുന്ന സംഘം ആളില്ലാത്ത വീടുകള്‍ കണ്ടെത്തുന്നു. പുറത്തുനിന്ന് താഴിട്ടോ ചങ്ങലയിട്ടോ പൂട്ടിയിരിക്കുന്ന വീടുകള്‍ കണ്ടാല്‍ അപ്പോള്‍ത്തന്നെ സംഘം അവിടെ ഇറങ്ങുകയായി. സംഘത്തലവനായ നവാസ് വാഹനവുമായി റോഡരികില്‍ കാത്തുകിടക്കും. പിന്‍വാതില്‍ തകര്‍ത്ത് ഉള്ളില്‍ക്കടക്കുന്ന മോഷ്ടാക്കള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചെത്തും. വിരലടയാളങ്ങള്‍ പതിയാതിരിക്കാന്‍ ഗ്ലൗസ് ഉപയോഗിച്ചാണ് മോഷണം. കോട്ടയത്ത് ചിങ്ങവനത്ത് ഒരുമണിക്കൂര്‍മാത്രം ആളില്ലാതിരുന്ന വീട്ടില്‍നിന്നാണ് ഡയമണ്ടും സ്വര്‍ണവും വിലകൂടിയ ക്യാമറയും ഉള്‍പ്പെടെ ഇവര്‍ അപഹരിച്ചത്.
കൊട്ടാരക്കരയില്‍ വിവിധ വീടുകളില്‍നിന്നായി 60 പവനിലധികം സ്വര്‍ണം സംഘം അപഹരിച്ചിരുന്നു. ഏത് പൂട്ടും അറത്തുമാറ്റാവുന്ന ഹൈഡ്രോളിക് കട്ടറായിരുന്നു സംഘത്തിന്റെ പ്രധാന ആയുധം. എത്ര ബലമേറിയ കതകും തകര്‍ക്കാവുന്നതരത്തിലുള്ള കമ്പിപ്പാരയും സംഘത്തിന്റെ കൈവശമുണ്ടായിരുന്നു. മോഷണത്തിനായി പകല്‍ തിരഞ്ഞെടുത്തതിനും കാരണമുണ്ട്. അറിയപ്പെടുന്ന മോഷ്ടാക്കളായ ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. രാത്രിയില്‍ ഇവര്‍ വീടുകളിലുണ്ടോയെന്ന് പലപ്പോഴും പോലീസ് പരിശോധിച്ചിരുന്നു. രാത്രിയില്‍ കൃത്യമായി വീടുകളിലുണ്ടാകുന്ന ഇവര്‍ പോലീസിന്റെ കണ്ണില്‍പ്പൊടിയിട്ട് പകല്‍ മോഷണം തകര്‍ക്കുകയായിരുന്നു. രാത്രിയും പകലും മോഷ്ടാക്കളെ ഭയന്നുകഴിയേണ്ട അവസ്ഥയിലായിരുന്ന നാട്ടുകാര്‍ക്ക് ഇനി ആശ്വസിക്കാം.