Crime News

ഗുരുവായൂരില്‍ ആര്‍.എസ്.എസ്. കാര്യാലയത്തിനു നേരെ ബോംബേറ്

Posted on: 04 Mar 2015


ഗുരുവായൂര്‍: ഗുരുവായൂര്‍ പടിഞ്ഞാറെ നടയിലുള്ള ആര്‍.എസ്.എസ്. കേന്ദ്രത്തിനു നേരെ നാടന്‍ ബോംബേറ്. ജനല്‍ച്ചില്ലുകളും വാട്ടര്‍ ഫില്‍ട്ടറും തകര്‍ന്നു. ചൊവ്വാഴ്ച രാത്രി 9 മണിയോെടയായിരുന്നു സംഭവം. കാര്യാലയത്തിനു മുന്നില്‍ വന്നുവീണ ബോംബ് വലിയ ശബ്ദത്തോടെയാണ് പൊട്ടിയത്. ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടി. ബൈക്കില്‍ വന്ന രണ്ട് അജ്ഞാതയുവാക്കളാണ് ബോംബെറിഞ്ഞതെന്ന് പറയുന്നു. എസിപി ആര്‍. ജയചന്ദ്രന്‍പിള്ള, സിഐ എം.യു. ബാലകൃഷ്ണന്‍ എന്നിവര്‍ സ്ഥലത്തെത്തി. ഫോറന്‍സിക് സംഘം പരിശോധിച്ചു
ഗുരുവായൂര്‍ ഉത്സവത്തിന്റെ ആഘോഷപരിപാടികള്‍ നടന്നുകൊണ്ടിരിക്കേ ബോംബേറ് ആശങ്കയുണ്ടാക്കി.

 

 




MathrubhumiMatrimonial