Crime News

അമിതവേഗം: താനും പിഴയടച്ചെന്ന് ആഭ്യന്തരമന്ത്രി

Posted on: 04 Mar 2015


തിരുവനന്തപുരം: അമിതവേഗത്തിനെതിരെ നടപടിയെടുക്കുന്നതില്‍നിന്ന് മന്ത്രിമാരുടെയും പോലീസുദ്യോഗസ്ഥരുടെയും വാഹനങ്ങളെ ഒഴിവാക്കിയിട്ടില്ലെന്ന് പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യന്‍. അമിതവേഗത്തിന് താനും 500 രൂപ പിഴയടച്ചെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞതിന് പിന്നാലെയാണ് സംസ്ഥാന പോലീസ് മേധാവി ഇക്കാര്യം വ്യക്തമാക്കിയത്. ചടയമംഗലത്തുവെച്ചാണ് തന്റെ വാഹനത്തിന്റെ അമിതവേഗം കാമറയിലായതെന്നും മന്ത്രി പറഞ്ഞു. ഏതാനും നാള്‍മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിനും അമിതവേഗത്തിന്റെ പേരില്‍ പിഴ ചുമത്തിയിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. അമിതവേഗത്തിന് ഒട്ടേറെ മന്ത്രിമാരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും പിഴ അടച്ചതായാണ് വിവരം.

 

 




MathrubhumiMatrimonial