പച്ചളിപ്പുറത്ത് വീടുകയറി അക്രമം; അഞ്ചുപേര്‍ക്ക് വെട്ടേറ്റു
Posted on: 02 Mar 2015
കല്ലൂര്‍: പച്ചളിപ്പുറത്ത് വീടുകയറി അക്രമം. അഞ്ചുപേര്‍ക്ക് വെട്ടേറ്റു. പൊന്നാരിമൂല ആലുവക്കാരന്‍ ശേഖരന്‍ (61), ഭാര്യ സുശീല (60), മകന്‍ ഷാഹുലന്‍ (33), ശേഖരന്റെ സഹോദരന്‍ വിജയന്‍ (55), ബന്ധുവായ ആലുവ സ്വദേശി പൊട്ടന്തറ രവി (48) എന്നിവര്‍ക്കാണ് പരിക്ക്. ശേഖരനെ തൃശ്ശൂര്‍ ജില്ലാ ആസ്പത്രിയിലും മറ്റുള്ളവരെ പുതുക്കാട് സര്‍ക്കാര്‍ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
ഞായറാഴ്ച വൈകീട്ട് 4.30നായിരുന്നു സംഭവം. സമീപവാസികളായ രണ്ടുപേരുടെ നേതൃത്വത്തിലെത്തിയ ആറംഗസംഘമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
പച്ചളിപ്പുറം പൂരത്തോടനുബന്ധിച്ച് ഒരേ പൂരസമുദായത്തിലെ അംഗങ്ങള്‍ തമ്മില്‍ വരിസംഖ്യാ പിരിവ് സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ രാവിലെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കവും വാക്കേറ്റവും നടന്നു. തുടര്‍ന്ന് വൈകീട്ട് മാരകായുധങ്ങളുമായെത്തിയ സംഘം ശേഖരന്റെ വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു.
വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും രണ്ട് ഓട്ടോറിക്ഷകളും ഒരു ബൈക്കും അക്രമികള്‍ തകര്‍ത്തിട്ടുണ്ട്. വീടിന്റെ ജനല്‍ച്ചില്ലുകളും തകര്‍ത്തു. തടയാനെത്തിയ വീട്ടുകാരെ വടിവാളും കല്ലും ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. പുതുക്കാട് സിഐ എന്‍. മുരളീധരന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.