Crime News

മോഷണക്കേസ് പ്രതികള്‍ പിടിയില്‍

Posted on: 02 Mar 2015


പെരുമ്പാവൂര്‍ : മോഷണക്കേസുകളില്‍ പ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ്റ്‌ചെയ്തു. മുടിക്കല്‍ പാലയ്ക്കല്‍ വീട്ടില്‍ അനസ് (26), എഴിപ്രം മങ്കുടി വീട്ടില്‍ അനീഷ് (26) എന്നിവരാണ് പിടിയിലായത്.
2013ല്‍ പാലക്കാട്ടുതാഴം പാലത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ലോറിയുടെ ബാറ്ററി മോഷ്ടിച്ച കേസിലും ചെറുവേലിക്കുന്നില്‍ വീട്ടില്‍ നിന്ന് രണ്ട് പവന്റെ വള മോഷ്ടിച്ച കേസിലും ഇവര്‍ പ്രതികളാണ്. മുടിക്കല്‍ മുക്കട റിജുവിന്റെ വീട്ടില്‍ മോഷണശ്രമം നടത്തിയതും ഇവരാണെന്ന് പോലീസ് അറിയിച്ചു. ഇരുവരെയും പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial