ഓട്ടത്താണി മലയില്‍ പുറമ്പോക്ക് ൈകയേറി മണ്ണെടുക്കുന്നു
Posted on: 02 Mar 2015
പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ ഓട്ടത്താണി മലയിലെ പുറമ്പോക്ക് സ്ഥലത്തുനിന്ന് മല തുരന്ന് മണ്ണെടുക്കുന്നു. പരിസരവാസികള്‍ ഇതിനെതിരെ പഞ്ചായത്തിലും റവന്യൂ വകുപ്പിലും പരാതി നല്‍കി. അറയ്ക്കപ്പടി വില്ലേജ് പരിധിയിലാണ് ഈ പ്രദേശം.
പാറമട, ക്രഷര്‍ നടത്തിപ്പുകാരാണ് മലതുരന്ന് മണ്ണെടുക്കുന്നത്. മലയുടെ ഒന്നര ഏക്കറിലധികമുള്ള പ്രദേശത്തുനിന്ന് മണ്ണെടുത്തുകഴിഞ്ഞു. അരയേക്കറോളം സര്‍ക്കാര്‍ വക പുറമ്പോക്ക് ഭൂമിയാണെന്നാണ് ആരോപണം.
കുടിവെള്ള ക്ഷാമമുള്ള പ്രദേശത്ത് നിന്ന് അനിയന്ത്രിതമായി മണ്ണെടുക്കുന്നത് കുടിവെള്ള ക്ഷാമം രൂക്ഷമാക്കുമെന്നും പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്ക് ഭീഷണിയാവുമെന്നും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.