Crime News

പോലീസുകാരനെ മര്‍ദ്ദിച്ചകേസില്‍ മൂന്നുപേര്‍ റിമാന്‍ഡില്‍

Posted on: 02 Mar 2015


കട്ടപ്പന: പോലീസുകാരനെ മര്‍ദ്ദിച്ച കേസില്‍ മൂന്നുപേരെ കട്ടപ്പന പോലീസ് അറസ്റ്റുചെയ്തു. വെള്ളയാംകുടി കുഴിവേലില്‍ രാഹുല്‍ (27), അട്ടത്തറയില്‍ ആഷിക് (22), വാഴവര ചുണ്ടുകാട്ടില്‍ ബിജു (28) എന്നിവരെയാണ് അഡീഷണല്‍ എസ്.ഐ കെ.ആര്‍.വിശ്വനാഥന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്.
ശനിയാഴ്ച രാത്രി 8.30 ഓടെ ഇടശ്ശേരി ബാറിനുസമീപം മദ്യപിച്ച് ബഹളമുണ്ടാക്കുന്ന വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നിസാര്‍ എന്ന പോലീസുകാരനെയാണ് പ്രതികള്‍ മര്‍ദ്ദിച്ചത്. തുടര്‍ന്ന് കൂടുതല്‍ പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലേയ്ക്ക് വരുന്ന വഴി പോലീസ് ജീപ്പില്‍വച്ചും പ്രതികള്‍ പോലീസുകാരെ ചവിട്ടുകയും അടിക്കുകയും ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡു ചെയ്തു.

 

 




MathrubhumiMatrimonial