Crime News

ജാമ്യത്തിലിറങ്ങി രണ്ടാംനാള്‍ കഞ്ചാവുമായി യുവാവ് വീണ്ടും അറസ്റ്റില്‍

Posted on: 02 Mar 2015


കായംകുളം: കഞ്ചാവ് സൂക്ഷിക്കാന്‍ അനുവദിക്കാഞ്ഞതിന് യുവതിയുടെ കട കത്തിച്ച കേസില്‍ അറസ്റ്റ് ചെയ്ത യുവാവ് ജാമ്യത്തിലിറങ്ങി രണ്ടാംനാള്‍ കഞ്ചാവുമായി വീണ്ടും അറസ്റ്റിലായി. കൃഷ്ണപുരം കാപ്പില്‍ കൊറ്റനാട്ട് വീട്ടില്‍ അഖിലേഷി(22)നെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച മുന്‍പ് കൃഷ്ണപുരം പനയന്നാര്‍കാവ് നങ്ങ്യാടേത്ത് വീട്ടില്‍ബീനയുടെ തുണിതേപ്പുകടയാണ് കഞ്ചാവ് ലോബി കത്തിച്ചത്. കഞ്ചാവ് സൂക്ഷിക്കാന്‍ അനുവാദം നല്‍കാതിരിക്കുകയും വിവരം മറ്റുള്ളവേരാടു പറയുകയും ചെയ്തതാണ് കഞ്ചാവ് ലോബിയെ പ്രകോപിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുന്‍പ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഞായറാഴ്ച പത്ത് ഗ്രാം കഞ്ചാവുമായി ഇയാളെ കൃഷ്ണപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

 

 




MathrubhumiMatrimonial