അറവുമാടുകളുടെ അവശിഷ്ടങ്ങള്‍ കനാലില്‍ ഇടാന്‍വന്നവരെ പിടികൂടി
Posted on: 02 Mar 2015
ഇളമണ്ണൂര്‍: സ്‌കൂള്‍ കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും ഉപദ്രവമായി മാംസാവശിഷ്ടങ്ങള്‍ കെ.ഐ.പി. കനാലില്‍ നിക്ഷേപിക്കാന്‍വന്നവരെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു.
വഞ്ചേരിവിള യു.പി.സ്‌കൂളിനുസമീപം കനാലില്‍ ഒഴുക്കാനായി ഒരു ജീപ്പ്‌നിറയെ മാംസാവശിഷ്ടങ്ങളുമായി വന്ന മൂന്നംഗസംഘത്തെയാണ് ഞായറാഴ്ച രാവിലെ നാട്ടുകാര്‍ പിടികൂടിയത്. ജീപ്പില്‍ കൊണ്ടുവന്ന അറവുമാടിന്റെ അവശിഷ്ടങ്ങള്‍ കനാലിലേക്ക് ഇടുമ്പോഴാണ് നാട്ടുകാര്‍ കണ്ടത്.
കലഞ്ഞൂര്‍ ഇടത്തറ കൃഷ്ണവിലാസത്തില്‍ രാജാകൃഷ്ണന്‍ (30), വാഴപ്പാറ ഉടയന്‍ചിറ മിനിഭവനില്‍ ജയന്‍ (34), ഇറച്ചിവ്യാപാര സ്ഥാപനത്തിന്റെ ഉടമ ഇടത്തറ താന്നിവിളയില്‍ സജാദ് (40) എന്നിവരെയാണ് അടൂര്‍ പോലീസ് അറസ്റ്റ്‌ചെയ്തത്.
കലഞ്ഞൂര്‍ ഇടത്തറ ഭാഗത്ത് അനധികൃതമായി വെട്ടിയ അറവുമാടുകളുടെ അവശിഷ്ടങ്ങളാണ് പൂതങ്കര വഞ്ചേരിവിള സ്‌കൂളിന് മുമ്പിലെ കനാലില്‍ നിക്ഷേപിക്കാനായി കൊണ്ടുവന്നത്. കഴിഞ്ഞ ഒരുമാസമായി ഈ ഭാഗത്ത് മിക്കദിവസങ്ങളിലും അറവുമാടുകളുടെ അവശിഷ്ടങ്ങള്‍ നിക്ഷേപിച്ച് ദുര്‍ഗന്ധംവമിക്കുകയാണ്. കുട്ടികള്‍ക്ക് ക്ലാസ്മുറികളില്‍ ഇരിക്കുന്നതിനുപോലും തടസ്സമാകുന്നവിധത്തിലാണ് അറവുമാടുകളുടെ അവശിഷ്ടങ്ങള്‍ ഉപേക്ഷിക്കുന്നത്. ഇതേത്തുടര്‍ന്ന് ഇവ കൊണ്ടിട്ടവരെ പിടികൂടാന്‍ നാട്ടുകാരും ശ്രമിച്ചിരുന്നു. പിടികൂടിയ മാംസാവശിഷ്ടങ്ങള്‍ കനാല്‍പരിസരത്ത് വലിയ കുഴിയെടുത്ത് അതിലിട്ടുമൂടി.