ഹിരണ്യനല്ലൂര്‍ മഹാദേവക്ഷേത്രത്തിലെ തീപ്പിടിത്തം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
Posted on: 02 Mar 2015
ഇളംപള്ളില്‍: ഹിരണ്യനല്ലൂര്‍ മഹാദേവര്‍ക്ഷേത്രത്തിലെ തീപ്പിടിത്തത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവായി. കഴിഞ്ഞ 20നാണ് ഇതുസംബന്ധിച്ച് ഉത്തരവായത്. മന്ത്രി രമേശ് ചെന്നിത്തലയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ചിന്റെ ഓര്‍ഗനൈസ്ഡ് ക്രൈം വിങ് തിരുവനന്തപുരം യൂണിറ്റാണ് അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ച ഫയല്‍ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി.ക്ക് നല്‍കിയതായി ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ അഡ്വ. പഴകുളം മധു പറഞ്ഞു.
കഴിഞ്ഞ സപ്തംബര്‍ 20ന് രാത്രിയിലാണ് ക്ഷേത്ര ശ്രീകോവില്‍ ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചത്. ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ക്ഷേത്രഭരണസമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു.
കഴിഞ്ഞ സപ്തംബര്‍ 20ന് രാത്രിയിലാണ് ക്ഷേത്ര ശ്രീകോവില്‍ ദുരൂഹസാഹചര്യത്തില്‍ കത്തിനശിച്ചത്. ഉത്തരവാദികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ക്ഷേത്രഭരണസമിതിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു.