Crime News

ബൈക്കില്‍ ചാരായക്കച്ചവടം നടത്തിയ ആളെ എക്‌സൈസ് അറസ്റ്റ് ചെയ്തു

Posted on: 02 Mar 2015


കാട്ടാക്കട: ബൈക്കില്‍ ചുറ്റിനടന്ന് ചാരായ വില്പന നടത്തിവന്നിരുന്നയാളെ കാട്ടാക്കട എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മലയിന്‍കീഴ് കുന്നുംപാറ ശ്യാമനിവാസില്‍ അനില്‍കുമാര്‍ (49) ആണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് കന്നാസില്‍ സൂക്ഷിച്ചിരുന്ന നാല് ലിറ്റര്‍ ചാരായവും 680 രൂപയും കണ്ടെടുത്തു.
മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുന്നവര്‍ക്ക് ബൈക്കില്‍ സ്ഥലത്ത് ചാരായം എത്തിച്ചുകൊടുക്കുന്നതാണ് രീതിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്.
മലയിന്‍കീഴ് അണപ്പാട് പാലത്തിനുസമീപത്തുനിന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ പിടികൂടുകയായിരുന്നു. ഇന്‍സ്‌പെക്ടര്‍ സനില്‍, പ്രിവന്റീവ് ഓഫീസ് ഷാജികുമാര്‍, സി.ഇ.ഒ.മാരായ സതീഷ് കുമാര്‍, ബൈജു, ദീപു, ഹക്കിം, അനില്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടിച്ചത്.

 

 




MathrubhumiMatrimonial