Crime News

പെട്രോള്‍ ബോംബുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

Posted on: 02 Mar 2015


നാഗര്‍കോവില്‍: പെട്രോള്‍ ബോംബുമായി സൈക്കിള്‍ യാത്ര ചെയ്ത മൂന്ന് യുവാക്കളെ ഹൈവേ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിയൂര്‍ സ്വദേശികളായ മണികണ്ഠന്‍ (28), മാരിയപ്പന്‍ (28), നമ്പിയുടൈയാന്‍ (28) എന്നിവരാണ് പോലീസ് പിടിയിലായത്. ശനിയാഴ്ച രാത്രിയോടെ ആരല്‍വായ്‌മൊഴിയില്‍ നിന്ന് നാഗര്‍കോവിലിലേക്ക് സൈക്കിളില്‍ വരുമ്പോള്‍ കോട്ടാറിനടുത്താണ് വാഹന പരിശോധനയില്‍ യുവാക്കള്‍ പിടിയിലായത്. കോട്ടാര്‍ സ്റ്റേഷനില്‍ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവരെ തിരിച്ചറിഞ്ഞത്. ലോറിയിലെ ക്ലൂനറായ മണികണ്ഠന്‍ ഡ്രൈവറുമായുണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് ഡ്രൈവറെ വധിക്കാനാണ് ബോംബുമായി സുഹൃത്തുക്കള്‍ക്കൊപ്പം നാഗര്‍കോവിലിലേക്ക് വന്നതെന്ന് പ്രതികള്‍ പറഞ്ഞതായി പോലീസ് പറയുന്നു. അറസ്റ്റിലായ മാരിയപ്പന്‍ നിരവധി കേസുകളിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു.

 

 




MathrubhumiMatrimonial